city-gold-ad-for-blogger
Aster MIMS 10/10/2023

മുറുക്കി തുപ്പല്‍ അസഹനീയം; ബസ് സ്റ്റാന്‍ഡുകളും ആശുപത്രി പരിസരങ്ങളും വൃത്തിഹീനം, വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും നീട്ടി തുപ്പുന്നു, നടപടിയെടുക്കാതെ അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 09.01.2020) കാസര്‍കോട്ടും പരിസരങ്ങളിലും മുറുക്കി തുപ്പല്‍ അസഹനീയമായ രീതിയില്‍ കൂടി വരുന്നു. ബസ് സ്റ്റാന്‍ഡുകളും ആശുപത്രി പരിസരങ്ങളും ഇതുമൂലം ഏറെ വൃത്തിഹീനമായി കിടക്കുകയാണ്. ബസിലും ഓട്ടോയിലും കാറിലും സഞ്ചരിക്കുന്നവരും ബൈക്കില്‍ പോകുന്നവരും നീട്ടി തുപ്പുമ്പോള്‍ മറ്റ് യാത്രക്കാരാണ് അതിന്റെ ദുരിതം പേറുന്നത്. പാന്‍മസാലകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കൂണു പോലെ പാന്‍മസാല കേന്ദ്രങ്ങള്‍ വ്യാപിച്ചു കിടക്കുകയാണ്.

വെറ്റില വില്‍പ്പനയ്ക്ക് മാത്രമാണ് ഇളവുള്ളത്. എന്നാല്‍ ഇതിന്റെ മറവില്‍ ലഹരി ഗുളികള്‍ പൊടിച്ചു ചേര്‍ത്തുള്ള പാന്‍മസാല വില്‍പ്പനയാണ് തകൃതിയായി നടക്കുന്നത്. കഴിഞ്ഞ ദിവസം മന്നിപ്പാടി ബസ് സ്‌റ്റോപ്പില്‍ ലഹരി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാനാകാതെ ആളുകള്‍ക്ക് ശല്യമായി തീര്‍ന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി സര്‍വ്വ മേഖലയിലും വ്യാപിച്ചു വരികയാണ്. പലപ്പോഴും തുടക്കം പാന്‍മസാല ഉപയോഗത്തിലൂടെയാണ്.

മുറുക്കി തുപ്പല്‍ അസഹനീയം; ബസ് സ്റ്റാന്‍ഡുകളും ആശുപത്രി പരിസരങ്ങളും വൃത്തിഹീനം, വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും നീട്ടി തുപ്പുന്നു, നടപടിയെടുക്കാതെ അധികൃതര്‍
കാസര്‍കോട്ടെ ചില ചായക്കടകള്‍ക്ക് പിറകില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അടക്കമുള്ള പുകവലി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മുറുക്കി തുപ്പുന്നതും പരസ്യമായ പുകവലിയും നിയമപൂര്‍വ്വം നിരോധിച്ചിരിക്കുമ്പോഴാണ് ഇത് കൂടി വരുന്നത്. നടപടിയെടുക്കേണ്ട പോലീസും എക്‌സൈസും എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Hospital, Vehicles, Travlling, Students, Youth, Police, Excise, Bus stands and hospital surroundings dirty at Kasargod
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL