ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്നു
May 9, 2013, 12:00 IST
കാസര്‍കോട്: ബസ് യാത്രക്കാരിയുടെ ഹാന്റ്ബാഗില്‍ നിന്ന് 13 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തളങ്കര കെ.കെ. പുറത്തെ റുഖിയത്ത് ഷൈല (25) യുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പാലക്കുന്നില്‍ നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ സഞ്ചരിക്കുകയായിരുന്നു ഷൈല.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ നേരത്താണ് ബാഗിന്റെ സിബ്ബ് തുറന്ന് കിടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ ബാഗില്‍ മറ്റൊരു പേഴ്‌സിലായി സൂക്ഷിച്ചിരുന്ന വളകള്‍ നഷ്ടപ്പെട്ടതായും മനസിലായി. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് 1,75,000 രൂപ വില കണക്കാക്കുന്നു. ഷൈലയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Bus, Gold, Robbery, Palakunnu, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.