ടാക്സ് അടക്കേണ്ട അവസാനതീയതി ഹര്‍ത്താല്‍ ദിനത്തിലായി; ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍
Dec 14, 2018, 21:06 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2018) ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍ രംഗത്ത്. ഹര്‍ത്താല്‍ ബസുടമകള്‍ക്ക് വലിയ ദ്രോഹമാണ് വരുത്തി വെച്ചിരിക്കുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. മൂന്നു മാസത്തെ ടാക്സ് മുന്‍കൂറായി അടച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സര്‍ക്കാര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍ കാരണം ബാങ്കുകളും അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാത്തതിനാല്‍ പല ബസുടമകള്‍ക്കും ടാക്സ് അടക്കാന്‍ സാധിക്കാതെ പത്തുശതമാനം (3,000) പിഴ അടക്കേണ്ടി വന്നിരിക്കുകയാണ്.
സാധാരണക്കാരുടെ യാത്രോപാധിയായ ബസുകളെ മാത്രമാണ് ഹര്‍ത്താല്‍ ബാധിച്ചത്. സ്വകാര്യ വാഹനങ്ങളെല്ലാം ഓടുകയുണ്ടായി. വ്യാപാര സ്ഥാപനങ്ങളെയും ബസുകളെയും മാത്രമാണ് ഇപ്പോള്‍ ഹര്‍ത്താലിന്റെ ഇരയാക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ അഞ്ചോളം ഹര്‍ത്താലാണ് നടത്തിയത്. ഇതിന്റെ ദ്രോഹം അനുഭവിക്കുന്നത് മുന്‍കൂര്‍ ടാക്സ് അടച്ചു സര്‍വീസ് നടത്തുന്ന ബസുടമകളാണ്. ഇത്രയും ജനദ്രോഹം ചെയ്യുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചു.
പ്രതിഷേധവും ഹര്‍ത്താലും ഏത് രാഷ്ട്രീയ പാര്‍ട്ടി നടത്തുകയാണെങ്കിലും വാഹനങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഒഴിവാക്കിത്തരണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യവപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bus owners against Harthal, Kasaragod, News, Harthal, Bus Owners Association.