മിന്നല്‍ പണിമുടക്കിനെതിരെ ബസ് ഉടമകള്‍ രംഗത്ത്
Oct 9, 2018, 22:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2018) സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചെന്നാരോപിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ക്കെതിരെ ഉടമകള്‍ രംഗത്ത് വന്നു. കാഞ്ഞങ്ങാട് - കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദേവിപ്രസാദ് ബസ് കണ്ടക്ടര്‍ പനയാലിലെ രവിപ്രസാദിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് പ്രവര്‍ത്തകര്‍ ഈ റൂട്ടില്‍ പണിമുടക്കിയത്.
എന്നാല്‍ പണിമുടക്ക് ഏകപക്ഷീയമാണെന്നും മിന്നല്‍ പണിമുടക്കുകളെ അംഗീകരിക്കാനാകില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. കണ്ടക്ടറെ മര്‍ദ്ദിച്ചത് ന്യായീകരിക്കാനാവില്ലെന്നും എന്നാല്‍ അതിനുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത് സര്‍വ്വീസ് നിര്‍ത്തിവെച്ചു കൊണ്ടല്ലെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
രവിപ്രസാദിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ തിങ്കളാഴ്ച നഗരത്തില്‍ പ്രകടനം നടത്തി. സത്യനാഥ്, മഹേഷ് ഉദുമ, പി രാഹുല്‍, റിജേഷ്, ബിജു, ലല്ലു കല്ല്യാണ്‍റോഡ്, പ്രകാശന്‍ പറശിനി, ജയേഷ് കാരക്കോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bus, News, Strike, Protest, Conductor, Assault, Kasaragod, Kanhangad, Bus owners against employees on strike