കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ കുഴികള്‍ രൂപപ്പെട്ടു; പരിഹാരമില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി വെക്കുമെന്ന് ബസുടമകള്‍
Jun 5, 2016, 06:00 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2016) കാസര്‍കോട് ബസ് സ്റ്റാന്റ് യാര്‍ഡിലെ ടാറിളകി വന്‍ കുഴികള്‍ രൂപപ്പെട്ടു. മഴക്കാലമായതിനാല്‍ കുഴികളില്‍ ബസുകള്‍ വീണ് കേട് പാടുകള്‍ സംഭവിക്കുന്നുവെന്നും വളരെയധികം ഗതാഗത തടസ്സം നേരിടുന്നുവെന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
കുഴികളടച്ച് യാര്‍ഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ രേഖാമൂലവും നേരിട്ടും പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും അവരുടെ ഭാഗത്തു നിന്ന് പ്രതികരണമോ യാതൊരുവിധ നടപടിയോ സ്വീകരിക്കുന്നില്ല. ജൂണ്‍ 15നകം ബസ് സ്റ്റാന്റ് യാര്‍ഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാത്ത പക്ഷം അന്നേ ദിവസം മുതല്‍ ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുകയില്ലെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Bus Owners Association, Pit, Kasargod Thaluk Private Bus Operaters Association, Bus Stand Yard, Authorities, Transport, Repair, Bus, Complaints.