city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ ചൗക്കി - വിദ്യാനഗര്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണം: ബസ് ഓപറേറ്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 08/10/2016) നഗരത്തില്‍ വാഹന യാത്രക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചൗക്കി - വിദ്യാനഗര്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേര്‍സ് അസോസിയേഷന്‍ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

നായന്മാര്‍മൂല മുതല്‍ കാസര്‍കോട് ടൗണ്‍ വരെ വാഹനങ്ങളുടെ ബാഹുല്യം കൊണ്ടുള്ള ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം വാഹനങ്ങള്‍ ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു. സര്‍വീസ് നടത്തുന്ന ബസുകളും മംഗളൂരു ഭാഗത്തേക്ക് പോകുകയും വരികയും ചെയ്യുന്ന ചരക്കുവണ്ടികളും ചെറുതും വലുതുമായ മറ്റു വാഹനങ്ങളും കാസര്‍കോട് ടൗണ്‍ വഴിയാണ് കടന്നു പോകുന്നത്. കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതില്‍ വാഹനങ്ങള്‍ അനധികൃതമായി റോഡില്‍ തന്നെ പാര്‍ക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കുന്നു.

പയ്യന്നൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള രോഗികളെയും കൊണ്ട് നിത്യേന നൂറില്‍പരം ആംബുലന്‍സുകളാണ് ഈ വഴി മംഗളൂരുവിലേക്ക് പോകുന്നതും തിരിച്ച് വരുന്നതും. അപകട സ്ഥലങ്ങളിലേക്ക് കുതിക്കുന്ന ഫയര്‍ഫോഴ്‌സും ഈ കുരുക്കുകളില്‍ പെടുന്നു. താലൂക്ക് ആശുപത്രിയിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും ഈ എന്‍ എച്ച് വഴിയാണ് പോകേണ്ടത്. കാസര്‍കോട് ബസ് സ്റ്റാന്‍ഡ്, നഗരസഭാ കാര്യാലയം, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെത്താന്‍ ടൗണ്‍ വഴി തന്നെ പോകണം. എത്ര അത്യാവശ്യം വന്നാലും ജനങ്ങള്‍ക്കുള്ള ഏക ആശ്രയം ഈ നാഷണല്‍ ഹൈവേ റോഡാണ്.

നാഷണല്‍ ഹൈവേ നാലുവരി പാതയാക്കാനുള്ള പ്രവൃത്തി തുടങ്ങാനിരിക്കുന്നു. കേരളത്തിലെ പല ജില്ലകളിലും നാലുവരിപാത പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ നാലുവരിപ്പാതയാകുമ്പോള്‍ കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ വാഹനങ്ങളും നഗരത്തില്‍ കൂടി വന്നു പോകുന്നതിന് പകരം വിദ്യാനഗറില്‍ നിന്നും സി പി സി ആര്‍ ഐ ചൗക്കിയിലേക്ക് ബൈപാസ് നിര്‍മിച്ച് സര്‍വീസ് നടത്തുന്ന ബസുകളൊഴികെ മറ്റു ചെറുതും വലുതുമായ ദീര്‍ഘ ദൂര യാത്രക്കാരുടെ വാഹനങ്ങള്‍ ഈ ബൈപാസ് വഴി കടത്തിവിട്ടാല്‍ കാസര്‍കോട് നഗരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വാഹനഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.

നഗരത്തിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ ചൗക്കി - വിദ്യാനഗര്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണം: ബസ് ഓപറേറ്റേര്‍സ് അസോസിയേഷന്‍

Keywords : Bypass, Chowki, Vidya Nagar, Road, Development Project, Bus Owners Association, Kasaragod, Bus operators association demands bypass.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia