city-gold-ad-for-blogger

ട്രാഫിക് നിയമം തെറ്റിച്ച് പോവുകയായിരുന്ന ബസ് ജനക്കൂട്ടം തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 20.10.2014) ട്രാഫിക് നിയമം ലംഘിച്ച് എതിര്‍ദിശയിലൂടെ കടന്നുപോവുകയായിരുന്ന ബസ് ജനക്കൂട്ടം തടഞ്ഞു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി ബസാണ് ട്രാഫിക് നിയമം ലംഘിച്ച് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയിലൂടെ പോകാന്‍ ശ്രമിച്ചത്. ബസ് തടഞ്ഞുനിര്‍ത്തിയ വഴിയാത്രക്കാരും വ്യാപാരികളും ഡ്രൈവറെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.

അതേസമയം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ജോലിസമയം തീരുന്നതിന് മുമ്പേ പോയിരുന്നതായി നഗരത്തിലുണ്ടായിരുന്നവരും വ്യാപാരികളും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ട്രാഫിക് നിയമം തെറ്റിച്ച് പോവുകയായിരുന്ന ബസ് ജനക്കൂട്ടം തടഞ്ഞു

Keywords : Kasaragod, Kerala, Bus, Natives, Traffic-block, Private Bus, Old bus stand. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia