Accident | കണ്ണൂരിൽ ഓട്ടോറിക്ഷയിൽ ബസ് ഇടിച്ച് ബേക്കലിലെ 58 കാരൻ മരിച്ചു; ഡ്രൈവർ അടക്കം 3 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
കണ്ണൂർ: (KasargodVartha) തോട്ടടയിൽ ബസും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോറിക്ഷ യാത്രക്കാരനായ കാസർകോട് ബേക്കലിലെ 58 കാരൻ മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുതരമാണ്.
കണ്ണൂർ തയ്യിൽ സ്വദേശിയും, കാസർകോട് ബേക്കൽ വിഷ്ണുമഠത്തിൽ വിവാഹിതനായി താമസിക്കുകയും ചെയ്യുന്ന ശ്രീനിവാസൻ (58) ആണ് മരിച്ചത്. ബേക്കൽ സ്വദേശി സോമൻ (56), കരുണാകരൻ (58) തയ്യിൽ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സോമൻ്റെ പരുക്ക് ഗുരുതരമാണ്.
മരിച്ച ശ്രീനിവാസനും സോമനും കരുണനും ബേക്കലിൽ നിന്നും തലശ്ശേരി തയ്യിലിലേക്ക് വല വാങ്ങാൻ വന്നതായിരുന്നു.
വല വാങ്ങി തലശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ തോട്ടടയിൽ വച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ സോമനെയും കരുണനെയും ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രേഖയാണ് മരിച്ച ശ്രീനിവാസൻ്റെ ഭാര്യ. ശ്രീരാഗ് മകനാണ്. രണ്ട് പെൺമക്കളുണ്ട്.