ചെളിവെള്ളം തെറിപ്പിച്ചുവെന്നാരോപിച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു; വിവരമറിഞ്ഞെത്തിയ പോലീസിനു നേരെ കത്തി വീശി, കൊലക്കേസ് പ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍
Aug 27, 2017, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2017) ചെളിവെള്ളം തെറിപ്പിച്ചുവെന്നാരോപിച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിനു നേരെയും അക്രമി സംഘം കത്തി വീശി. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചൂരി ബട്ടംപാറയിലെ കെ. മഹേഷ് (22), ബട്ടംപാറയിലെ അജയകുമാര്‍ (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. തളങ്കര സ്വദേശി സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്.
ശനിയാഴ്ച വൈകിട്ടാണ് മധൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെ സംഘം അക്രമിച്ചത്. കുഡ്ലു വിവേഴ്സ് കോളനി ബസ് സ്റ്റോപ്പില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ മഹേഷും അജയകുമാറും ബസ് തടഞ്ഞശേഷം ഗ്ലാസ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചെളിവെള്ളം തെറിപ്പിക്കുന്നോ എന്നാരോപിച്ച് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തടഞ്ഞതിനാല്‍ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിനിടെയാണ് വിവരമറിഞ്ഞ് കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്.
ഇതോടെ അക്രമിസംഘം പോലീസിനുനേരെയും കത്തി വീശി. തുടര്‍ന്ന് പോലീസ് മല്‍പിടിത്തത്തിലൂടെ ഇരുവരെയും കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മഹേഷിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ വെച്ചും മഹേഷ് പരാക്രമം കാട്ടിയതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, arrest, Police, Murder, Bus driver attacked; 2 arrested