city-gold-ad-for-blogger

ഞാൻ പോകുന്നു' എന്ന് സുഹൃത്തിനെ വിളിച്ചു പറഞ്ഞതിന് പിന്നാലെ കണ്ടക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Rahul Karthik, bus conductor, found dead on railway track in Cheruvathur.
Photo: Arranged

● ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിനടുത്ത് മൃതദേഹം.
● പുലർച്ചെയായിരുന്നു ദാരുണ സംഭവം.
● തിരുവാതിര ബസ്സിലെ കണ്ടക്ടറായിരുന്നു.
● പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കാരം.
● പോലീസ് അന്വേഷണം ആരംഭിച്ചു.

ചെറുവത്തൂർ: (KasargodVartha) 'ഞാൻ പോകുന്നു' എന്ന് രാത്രി സുഹൃത്തിനെ ഫോണിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ഒരു ബസ് കണ്ടക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 

ചെറുവത്തൂർ കാടങ്കോട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ രമേശൻ്റെയും പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ജീവനക്കാരി ചിത്രയുടെയും മകനായ രാഹുൽ കാർത്തിക് (28) ആണ് മരിച്ചത്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ മേൽപ്പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.

മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ തട്ടി വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാഹുൽ മരിക്കാൻ പോകുകയാണെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചതിനെ തുടർന്ന്, സുഹൃത്ത് ഉടൻ തന്നെ നാട്ടുകാരെയും ചന്തേര പോലീസിനെയും വിവരമറിയിച്ചു. അവരെത്തി തിരച്ചിൽ നടത്തുന്നതിനിടയിലാണ് റെയിൽപാളത്തിൽ രാഹുലിൻ്റെ മൃതദേഹം കണ്ടെത്തുന്നത്.

കാഞ്ഞങ്ങാട്-പയ്യന്നൂർ റൂട്ടിലോടുന്ന തിരുവാതിര ബസ്സിലെ കണ്ടക്ടറായിരുന്നു രാഹുൽ. ഏക സഹോദരി: രത്ന. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. ചന്തേര പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.

Summary: A bus conductor, Rahul Karthik (28), was found dead near a railway overbridge in Cheruvathur after calling his friend saying he was leaving. He was hit by the Mangaluru-Chennai West Coast Express. Police are investigating.

#Cheruvathur, #TrainAccident, #BusConductor, #KeralaNews, #Obituary, #PoliceInvestigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia