city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക­ണ്ട­ക്ടര്‍­ക്ക് മര്‍ദ്ദ­നം; കാസര്‍­കോ­ട്-മു­ള്ളേ­രി­യ­ റൂ­ട്ടില്‍ ബ­സ് പ­ണി­മുടക്ക്

ക­ണ്ട­ക്ടര്‍­ക്ക് മര്‍ദ്ദ­നം; കാസര്‍­കോ­ട്-മു­ള്ളേ­രി­യ­ റൂ­ട്ടില്‍ ബ­സ് പ­ണി­മുടക്ക്
കാസര്‍­കോട്: കാസര്‍­കോ­ട് കി­ന്നിം­ഗാര്‍ റൂട്ടി­ലോ­ടു­ന്ന ദേ­വി­പ്ര­സാ­ദ് ബ­സ് ക­ണ്ട­ക്ടര്‍ മു­ള്ളേരി­യ നേ­മ­ത്ത­ടു­ക്ക­യി­ലെ അ­ശോ­ക­നെ(29) ത­ല­ക്ക­ടി­യേ­റ്റ പ­രി­ക്കു­ക­ളോ­ടെ കാസര്‍­കോ­ട് ജ­നറല്‍­ ആശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. 40 ഓ­ളം വ­രുന്ന സം­ഘം മു­ള്ളേരി­യ പ­ള്ള­പ്പാ­ടി­യില്‍­വെ­ച്ച് ഇ­രു­മ്പ് വടി­കൊ­ണ്ട് ത­ല­ക്ക­ടി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന അ­ശോ­കന്‍ പ­റ­യു­ന്നത്.

വെ­ള്ളി­യാ­ഴ്­ച­ രാ­വി­ലെ ബ­സ് കി­ന്നി­ംഗാ­റി­ലേ­ക്ക് പോ­കു­മ്പോള്‍ കോ­ളേ­ജ് വി­ദ്യാര്‍­ത്ഥി­കള്‍ സീ­റ്റി­ലി­രി­ക്കു­കയും പ്രാ­യമാ­യ ഒ­രു യാ­ത്ര­ക്കാ­രന്‍ ക­യ­റി­യ­പ്പോള്‍ സീ­റ്റൊ­ഴി­ഞ്ഞ് കൊ­ടു­ക്കാന്‍ പ­റ­ഞ്ഞ­തി­ന്റെ പേ­രില്‍ വി­ദ്യാര്‍­ത്ഥി­കളും ക­ണ്ട­ക്ടറും ത­മ്മില്‍ കൈ­യ്യേ­റ്റവും മറ്റും ന­ട­ന്നി­രു­ന്നു­വെ­ന്ന് അ­ശോ­കന്‍ പ­റ­ഞ്ഞു.

വൈ­കു­ന്നേരം 6.30 മണി­യോ­ടെ ബ­സ് കാസര്‍­കോ­ട് നിന്നും കി­ന്നിം­ഗാ­റി­ലേ­ക്ക് പോ­കു­മ്പോള്‍ ഒ­രു സം­ഘം ത­ന്നെ ഇ­രു­മ്പ­വടി­കൊണ്ട് അ­ടി­ച്ച് പ­രി­ക്കേല്‍­പ്പി­ക്കു­കയും കത്തി­കൊ­ണ്ട് കു­ത്താന്‍ വ­ന്ന­പ്പോള്‍ കൈ­യ്യില്‍ ക­രു­തി­യി­രു­ന്ന ക­ത്തി­യെ­ടു­ത്ത് ഒ­രു വി­ദ്യാര്‍­ത്ഥി­യെ കു­ത്തി­യ­തായും അ­ശോ­കന്‍ പ­റ­യുന്നു. വി­ദ്യാര്‍ത്ഥി­യെ കുത്തി­യ സം­ഭ­വ­ത്തില്‍ പ്ര­തിയാ­യ അ­ശോക­ന് പോ­ലീ­സ് കാ­വല്‍ ഏര്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. ആ­ശു­പ­ത്രി­യില്‍ നിന്നും ഡി­സ്­ചാര്‍­ജ് ചെ­യ്യു­മ്പോള്‍ ക­ണ്ടക്ട­റെ അ­റ­സ്­റ്റ് ചെ­യ്യു­മെന്ന് ആ­ദൂര്‍ പോ­ലീ­സ് പ­റഞ്ഞു.

Keywords: Kasaragod, Assault, Strike, Mulleria, Bus conductor     

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia