ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് കണ്ടക്ടറെ ഒരു സംഘം മര്‍ദിച്ചു; ജീവനക്കാര്‍ റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ചു
Oct 13, 2018, 21:20 IST
വിദ്യാനഗര്‍: (www.kasargodvartha.com 13.10.2018) ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് കണ്ടക്ടറെ ഒരു സംഘം മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് മറ്റു ബസ് ജീവനക്കാര്‍ റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ചു. കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലാണ് ശനിയാഴ്ച ബസോട്ടം നിര്‍ത്തിവെച്ചത്. ഈ റൂട്ടില്‍ ഓടുന്ന ദുര്‍ഗ ദേവി ബസ് കണ്ടക്ടര്‍ ബേള ചുക്കിനടുക്കയിലെ നോയല്‍ മൊന്തേരോ (36) ആണ് മര്‍ദനത്തിനിരയായത്.
പരിക്കേറ്റ നോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നോയലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന എട്ടു ബസുകളാണ് ഓട്ടം നിര്‍ത്തിവെച്ചത്. ഇതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bus Conductor assaulted by gang, Vidya Nagar, kasaragod, Bus, conductor, Assault, Protest.
Keywords: Bus Conductor assaulted by gang, Vidya Nagar, kasaragod, Bus, conductor, Assault, Protest.