city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടകറെ മര്‍ദിച്ചു; തലപ്പാടി - കാസര്‍കോട് റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ സമരം, യാത്രക്കാര്‍ പെരുവഴിയില്‍

കാസര്‍കോട്: (www.kasargodvartha.com 09.10.2017) വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടകറെ മര്‍ദിച്ചതിനെ തുടര്‍ന്ന് തലപ്പാടി- കാസര്‍കോട് റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ സമരം. തിങ്കളാഴ്ച വൈകിട്ട് 4.45 മണിയോടെ മുട്ടം ഗേറ്റിന് സമീപം കുനില്‍ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന പൂങ്കാവനം ബസിന്റെ കണ്ടക്ടര്‍ ഇര്‍ഫാനെ (33) മര്‍ദിച്ചത്. ബസ് തടഞ്ഞ വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ കയറ്റാന്‍ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നാരോപിച്ചായിരുന്നു അക്രമം. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടക്ടറെ മര്‍ദിച്ച വിവരമറിഞ്ഞതോടെയാണ് തലപ്പാടി - കാസര്‍കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ സമരം ആരംഭിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ബസ് ജീവനക്കാരുമായി സമരം അവസാനിപ്പിക്കാന്‍ പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്. ബസുകളുടെ മിന്നല്‍ സമരം നൂറുകണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാഴ്ത്തിയത്.
വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടകറെ മര്‍ദിച്ചു; തലപ്പാടി - കാസര്‍കോട് റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ സമരം, യാത്രക്കാര്‍ പെരുവഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Thalappady, Bus, Assault, conductor, Bus conductor assaulted; Bus strike in Thalappady- Kasaragod route

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia