പെണ്‍കുട്ടികളോട് ബസ് പാസ് ചോദിച്ചതിന് കണ്ടക്ടറെ മര്‍ദിച്ചു; തടുക്കാന്‍ ചെന്ന ഐ ടി ഐ വിദ്യാര്‍ത്ഥിക്കും പരിക്ക്
Nov 1, 2018, 23:27 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2018) പെണ്‍കുട്ടികളോട് ബസ് പാസ് ചോദിച്ചതിന് കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. തടുക്കാന്‍ ചെന്ന ഐ ടി ഐ വിദ്യാര്‍ത്ഥിക്കും മര്‍ദനമേറ്റു. ബന്തടുക്ക- കാസര്‍കോട് റൂട്ടിലോടുന്ന തത്വമസി ബസ് കണ്ടക്ടര്‍ പെര്‍ളടുക്കത്തെ സുരേഷിന്റെ മകന്‍ അനുരാജ് (21), ഐടിഐ വിദ്യാര്‍ത്ഥി ബന്തടുക്കയിലെ പുനിത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വിദ്യാനഗറിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്ന് അനുരാജ് പരാതിപ്പെട്ടു. മുഖത്താണ് ഇരുവര്‍ക്കും പരിക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വിദ്യാനഗറിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്ന് അനുരാജ് പരാതിപ്പെട്ടു. മുഖത്താണ് ഇരുവര്‍ക്കും പരിക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Conductor, Assault, Attack, Injured, Students, Bus, Bus conducted and ITI students assaulted by students
Keywords: Kasaragod, News, Conductor, Assault, Attack, Injured, Students, Bus, Bus conducted and ITI students assaulted by students