തെക്കിലില്‍ ബസുകള്‍ കൂട്ടിയിടിച്ച 20 ഓളം പേര്‍ക്ക് പരിക്ക്
Sep 7, 2013, 17:13 IST
ചെര്‍ക്കള: തെക്കില്‍ വളവിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തെക്കില്‍ അമ്പാട്ട് വളവില്‍ അപകടമുണ്ടായത്. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ദേവീപ്രസാദ് ബസും കാസര്‍കോട്ടേക്ക് വരികയായിരുന്ന സുചിത്ര ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും കാസര്‍കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സുചിത്ര ബസ് ഡ്രൈവര്‍ ബന്തടുക്കയിലെ മധു (37), കണ്ടക്ടര്‍ ബേഡകത്തെ മധുസൂദനന് (26), യാത്രക്കാരായ പാണത്തൂരിലെ കുഞ്ഞിമോള് (50), ബേര്‍ക്കയിലെ പി. മുഹമ്മദ് കുഞ്ഞി (58), കുണ്ടംകുഴി ചരളിയിലെ ജനാര്ദ്ദനന് (46), ബന്ധു ശ്രീജിത (14), അട്ടേങ്ങാനത്തെ പ്രകാശ് (25), ബേഡകത്തെ കാവ്യ (18) കൂഡ്ലുവിലെ വിശ്വനാഥ് (52), നാലാംമൈലിലെ നാസര്‍ (25), കുണ്ടാറിലെ പ്രകാശ് ഭട്ട് (52), വേലക്കുന്നിലെ എം. കരുണാകരന് (47), യശോദ (68), പൊയിനാച്ചി പറന്പയിലെ അശോക (40), ഭാര്യ ശോഭന (34), മക്കളായ അഭിനന്ദ് (രണ്ട്), അഭിരാജ് (11) എന്നിവരെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തെക്കിലിലെ ബി.കെ അബ്ദുല്ലകുഞ്ഞി (55) നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പരിക്കേറ്റ ഏതാനും പേര് പ്രഥമ ശുശ്രൂഷക്ക് ശേഷം ആസ്പത്രി വിട്ടു.
Also read:
സ്പീഡ് ഗവര്‍ണര്‍: മോട്ടോര്‍ വാഹനവകുപ്പ് നടപടി കര്‍ശനമാക്കി
Keywords: Bus, Accident, Injured, Hospital, Kasaragod, Cherkala, Thekkil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.