നീലേശ്വരത്ത് ലോഫ്‌ലോര്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്
Nov 24, 2015, 10:05 IST
നീലേശ്വരം: (www.kasargodvartha.com 24/11/2015) ദേശീയ പാതയിലെ കരുവാച്ചേരി വളവില്‍ കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരായ ചീമേനി വലിയപൊയിലിലെ ജനാര്‍ദ്ദനന്‍(48), ഏറ്റുകുടുക്കയിലെ അനില്‍കുമാര്‍(28), കരിവെള്ളൂരിലെ ടി വി പത്മനാഭന്‍ (51), കോഴിക്കോട് ബാലുശ്ശേരിയിലെ കെ എം സുഹൈല്‍(28), വി കെ സുന്ദരന്‍(47), മലപ്പട്ടത്തെ പി രാജീവ് (38), പയ്യന്നൂരിലെ ഡോ. അഞ്ജന്‍ എസ്.അടിയോടി (26), രാജപുരത്തെ സി എ സുന്ദര്‍ (47), തളിപ്പറമ്പിലെ രാമദാസ് (57)എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് അപകടം. കാസര്‍കോട്ട് നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണംവിട്ട് എതിരേവരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ദേശീയ പാതയില്‍ അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കരുവാച്ചേരിവളവില്‍ നിരവധി വാഹനാപകടങ്ങളാണ് ഈയടുത്തായി ഉണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമാകുന്നു.
Keywords: Nileshwaram, Accident, kasaragod, KSRTC-bus, Lorry, Injured, Bus and Tanker lorry accident: 15 injured