സൈഡ് കൊടുക്കുന്നതിനിടെ ബസ് പോസ്റ്റിലിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Jul 23, 2013, 10:30 IST
കാസര്‍കോട്: മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസ് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നായന്മാര്മൂല എന്‍.എ മോഡല്‍ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
പ്ലസ് ടു വിദ്യാര്‍ത്ഥികളായ പെരുമ്പള കടവത്തെ സുഹൈല്‍ (16), സിദ്ദീഖ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍ ചവിട്ടുപടിയില്‍ നിന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്നത്.

മറ്റൊരു ബസിന് കടന്നുപോകാന്‍ ഇവര്‍ സഞ്ചരിച്ച ബസ് സൈഡിലേക്ക് നീങ്ങിയപ്പോള്‍ സുഹൈലും സിദ്ദീഖും ടെലിഫോണ്‍ തൂണില്‍ ഇടിക്കുകയായിരുന്നു. സുഹൈലിന് കൈക്കും സിദ്ദീഖിന് കഴുത്തിനുമാണ് പരിക്കേറ്റത്.
Keywords : Bus, Students, Injured, Hospital, KSRTC-bus, Kasaragod, Kerala, Telephone Post, NA Model School, Suhail, Sideeq, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.