city-gold-ad-for-blogger

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ചട്ടഞ്ചാല്‍: (www.kasargodvartha.com 20/01/2016) തെക്കില്‍ ദേശീയ പാതയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും നിറയേ യാത്രക്കാരുമായി ഉദുമ ചട്ടഞ്ചാല്‍ വഴി കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ചൈത്ര ബസ്സാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയ വിദ്യാനഗര്‍ പോലീസും കാസര്‍കോട് ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ചട്ടഞ്ചാല്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലും ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും ചട്ടഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലും കാസര്‍കോട്ടെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ ഭൂരിഭാഗംപേരും കാസര്‍കോട്ടെ വിവിധ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. നിയന്ത്രണംവിട്ട ബസ് ലോറിയുടെ പിറകിലിടിച്ചശേഷമാണ് റോഡരികിലേക്ക് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികളും ബസിലുണ്ടായിരുന്ന യാത്രക്കാരും പറഞ്ഞു. അപകടത്തെതുടര്‍ന്ന് അല്‍പനേരം ദേശീയപാതയില്‍ ഗതാഗതവും തടസ്സപ്പെട്ടു.

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കൂടുതല്‍ ചിത്രങ്ങള്‍

Keywords: Kasaragod, Accident, Chattanchal, Bus-accident, Thekkil, Bus accident: many injured

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്http://goo.gl/wJqZbj*ബ്രേക്ക് പൊട്ടിയപ്പോള്‍ ഡ്രൈവര്‍ ...
Posted by KasaragodVartha Updates on  Wednesday, January 20, 2016

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia