city-gold-ad-for-blogger

ചെറുവത്തൂര്‍ കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ചെറുവത്തൂര്‍: (www.kasargodvartha.com 29.08.2014) കാര്യങ്കോട് പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളംപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കയ്യൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന യമുന ബസാണ് കുഴിയിലേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.

പരിക്കേറ്റ ചെറുവത്തൂരിലെ മാധവി (58), ജലീ ( 32) മധുസൂദനന്‍ ( 40) , പാലത്തെരയിലെ രാകേഷ്( 18)  , കാടങ്കോട്ടെ ഉഷ(30)  കയ്യൂരിലെ ജയ, ബസ് ക്ലീനര്‍ കയ്യൂരിലെ ശ്യാം കുമാര്‍ (40) , മുഹമ്മദ് കുഞ്ഞി, ചന്തേരയിലെ രവീന്ദ്രന്‍ (52), പാടിക്കീലിലെ ജയകൃഷ്ണന്‍( 62),   മടിക്കൈ കൊതോട്ട് പാറയിലെ എന്‍.  ശേഖരന്‍(55)   പുതിയകണ്ടത്തെ ഹേമലത(44) കൊവ്വലിലെ പ്രദീപ്(40 ) പള്ളിക്കരയിലെ എ  കെ മമ്മു(73)  തിമിരിയിലെ നിസാമുദ്ദീന്‍ (17) , രമീഷ് (22)  പള്ളിക്കരയിലെ റീന ഹരിദാസ്, മയ്യിച്ചയിലെ തമ്പായി (55) ഇ പി ശോഭ( 29) വെള്ളാട്ടെ  സുലൈഖ,  പള്ളിക്കരയിലെ റീന ഹരിദാസ് (39) വെള്ളാട്ടെ   സുബില (19) ,കൊത്തങ്കരയിലെ ജിയ (29) , വെങ്ങാട്ടെ രാമചന്ദ്രന്‍ (45) , മുഴക്കൊത്തെ ശശിധരന്‍ (40), നീലേശ്വരത്തെ മുഹമ്മദ് കുഞ്ഞി (50) , രവീന്ദ്രന്‍ (31) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും, ബസ് ഡ്രൈവര്‍ വേണുവിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും, മുഴക്കോത്തെ നാരായണി (52), തന്മയ( 3),കൃഷ്ണന്‍ (58), ഓര്‍ക്കുളത്തെ കുഞ്ഞുമുഹമ്മദ് ,രാജു എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തി.

ചെറുവത്തൂര്‍ കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ചെറുവത്തൂര്‍ കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ചെറുവത്തൂര്‍ കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia