ബസും കാറും കൂട്ടിയിടിച്ച് ബസ് റോഡരികിലെ കുഴിയിലേക്ക് വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Aug 29, 2017, 16:48 IST
നീലേശ്വരം: (www.kasargodvartha.com 29.08.2017) ബസും കാറും കൂട്ടിയിടിച്ച് ബസ് റോഡരികിലെ കുഴിയിലേക്ക് വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ നീലേശ്വരം നെടുങ്കണ്ടം വളവിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിരെ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ കുഴിയില്‍ വീണ ബസ് മറിഞ്ഞുവീഴാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Bus-accident, Bus accident in Nileshwaram
Keywords: Kasaragod, Kerala, news, Accident, Bus-accident, Bus accident in Nileshwaram