കാറിലെത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു; നിയന്ത്രണം വിട്ട ബസ് ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി
Dec 8, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08/12/2015) കാറിലെത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി. ഭാഗ്യം കൊണ്ട് വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
കാഞ്ഞങ്ങാട് - കാസര്‍കോട് കമ്പാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മധൂര്‍ സ്വദേശി പ്രസാദാണ് (30) മര്‍ദനത്തിന് ഇരയായത്. പരിക്കേറ്റ പ്രസാദിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം പ്രസാദിനെ മര്‍ദിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ബസ് ഫൂട്ട് പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം ഫൂട്ട്പാത്തില്‍ നിരവധി കച്ചവടക്കാരും, ബസ് കാത്തുനില്‍ക്കുന്നവരും ഉണ്ടായിരുന്നു.
Keywords : Kasaragod, Accident, Bus, Attack, Driver, Car, Footpath, Bus accident in new bus stand.