വൈദ്യുതി പോസ്റ്റിലിടിച്ച് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Apr 1, 2012, 11:28 IST
രാജപുരം: ബസ് വൈദ്യുതി പോസ്റ്റിനിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കമലാക്ഷി (44), കുഞ്ഞാത (57), ഗംഗ (47), കാര്‍ത്യായനി (61), തെങ്കാപ്പ് (70), ബിന്ദു (23) വിജയന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാണത്തൂര്‍ സിഎച്ച്‌സിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു. പാണത്തൂര്‍ പരിയാരത്ത് ഇറക്കത്തില്‍ ശനിയാഴ്ച പകല്‍ മൂന്നിനാണ് വൈദ്യുതി പോസ്റ്റിലിടിച്ച് സ്വകാര്യബസ് മറിഞ്ഞത്. ബാഗമണ്ഡലത്ത് നിന്നും പാണത്തൂര്‍ വഴി സുള്ള്യയിലേക്ക് സര്‍വീസ് നടത്തുന്ന ശ്രീവിനായക മോട്ടോര്‍സ് ബസാണ് സുള്ള്യയില്‍ പോയി തിരിച്ചുവരുമ്പോള്‍ മറിഞ്ഞത്.
Keywords: Bus-accident, Panathur, Kasaragod