ചക്കരബസാറില്‍ കട കുത്തിത്തുറന്ന് 6 വാച്ചും 4 മൊബൈലും കവര്‍ന്നു
Mar 29, 2013, 16:15 IST
കാസര്‍കോട് : ചക്കരബസാറില്‍ കട കുത്തിത്തുറന്ന് രണ്ട് റാഡോ വാച്ച് ഉള്‍പെടെ ആറു വാച്ചുകളും നാല് മൊബൈല്‍ഫോണുകളും കവര്‍ന്നു. അടുക്കത്ത് ബയലിലെ കുണ്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് കടയിലാണ് കവര്‍ച്ച നടന്നത്.
വെള്ളിയാഴ്ച രാവിലെ കടയിലെത്തിയപ്പോഴാണ് കുത്തിത്തുറന്നനിലയില്‍ കണ്ടെത്തിയത്. പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ കടയിലെത്തിയപ്പോഴാണ് കുത്തിത്തുറന്നനിലയില്‍ കണ്ടെത്തിയത്. പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Electronics,Chakkara-Bazar, Robbery, Kasaragod, Mobile-Phone, Adkathbail, Complaint, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.