city-gold-ad-for-blogger

ശാദുലി റാത്തീബും ബുര്‍ദ മജ്‌ലിസും വ്യാഴാഴ്ച

മഞ്ചേശ്വരം: (www.kasargodvartha.com 22.04.2014) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പ്രണ്ഡിതനുമായ ശൈഖുനാ എം. അലി കുഞ്ഞി മുസ്ലിയാരുടെ നേതൃത്വത്തില്‍ പൊയ്യത്തബയല്‍ ജുമാ മസ്ജിദില്‍ നടന്നുവരുന്ന ദര്‍സിന്റെ വാര്‍ഷികം 24 ന് അസ്സയ്യിദത്ത് മണവാട്ടി ബീവി നഗറില്‍ നടക്കും.

രാത്രി നടക്കുന്ന ഉദ്ഘാടന സമ്മേളനം ശൈഖുനാ അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ മജീദ് ഫൈസി ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. പൊയ്യത്തബയല്‍ ജമഅത്ത് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്‌ബോധനം നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി ശിറിയ, ജഅ്ഫര്‍ സ്വാദിഖ് സഅദി, പി.കെ. കുഞ്ഞഹ്മദ് മുസ്ലിയാര്‍, ഉസ്മാന്‍ മുസ്ലിയാര്‍ ശരീഫ് സഅദി, മൊയ്തു ലത്ത്വീഫി, അബ്്ദുല്‍ ഹമീദ് മദനി തുടങ്ങിയവര്‍ പ്രസംഗിക്കും.

രാത്രി ഒമ്പത് മണിക്ക് ഇഖ്‌ലവാനു ശാദുലീയ്യ അവതരിപ്പിക്കുന്ന ബുര്‍ദ മജ്ലിസിന് ഹാഫിസ് അന്‍വര്‍ അലി ഷിറിയ നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി അല്‍ മദനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും.

ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് അസ്സയ്യിദ് ആറ്റക്കോയ തങ്ങള്‍ തളിപറമ്പ്, ഹനീഫ് മുസ്ലിയാര്‍ വളപട്ടണം തുടങ്ങിയവര്‍ സംബന്ധിക്കും.
ശാദുലി റാത്തീബും ബുര്‍ദ മജ്‌ലിസും വ്യാഴാഴ്ച
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News,Kasaragod, Manjeshwaram, Samastha, Masjid, Conference.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia