പൊളിക്കില്ലെന്നു പറഞ്ഞെങ്കിലും പൊളിച്ചു, കളനാട്ടെ എരുതുംവണ്ടി പാലം ഇനി ഓര്‍മ്മ
Jan 23, 2015, 16:30 IST
കളനാട്: (www.kasargodvartha.com 23/01/2015) പൊളിക്കില്ലെന്നു പറഞ്ഞ ആ പാലം പൊളിച്ചു. കളനാട്ടെ എരുതുംവണ്ടിപ്പാലം ഇനി ഓര്മ മാത്രം. റോഡു വികസനത്തിനു വേണ്ടിയാണ് ചരിത്രപ്രാധാന്യമുള്ള പാലത്തിനു വഴി മാറേണ്ടി വന്നത്.
1985ല്‍ ഈ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാനായി പുതുതായി പണിത കോണ്‍ക്രീറ്റ് പാലം വീതികൂട്ടി പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് എരുതുംവണ്ടിപ്പാലം പൊളിക്കേണ്ടിവന്നത്. ഇതിന്റെ ഒരു കല്ലുപോലും അവശേഷിപ്പിക്കാതെയാണ് പാലം തുടച്ചു നീക്കിയത്.
പഴയ പാലം നിലനിര്‍ത്തിക്കൊണ്ടായിരിക്കും പാലത്തിന്റെയും റോഡിന്റെയും വികസനം നടത്തുകയെന്നു കെ.എസ്.ടി.പി. അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വീതി കൂട്ടുന്ന പ്രവര്‍ത്തിക്ക് ആവശ്യമായ പൈലിംഗും മറ്റും നടത്തുമ്പോള്‍ എരുതുംവണ്ടി പാലത്തിന്റെ തൂണുകള്‍ തകരുകയും അതുവഴി പാലം തന്നെ നിലംപൊത്തുമെന്ന ഘട്ടംവന്നപ്പോഴാണ് പൂര്‍ണമായും പാലംപൊളിച്ചുനീക്കാന് തീരുമാനിച്ചത്. അതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാലം പൂര്‍ണമായും പൊളിച്ചെടുത്തത്. ഉപയോഗ ശൂന്യമാണെങ്കിലും ചരത്രമുറങ്ങുന്ന പാലമെന്ന നിലയില്‍ എരുതുംവണ്ടി പാലം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതോടെ ഇല്ലാതാവുകയായിരുന്നു.
മേല്പറമ്പില് നിന്നും ഉദുമ ഭാഗത്തേക്കു പോകുന്ന റോഡിന്റെ കിഴക്കു ഭാഗത്താണ് എരുതുംവണ്ടിപ്പാലം ഉണ്ടായിരുന്നത്.
1985ല്‍ അന്നത്തെ പൊതുമരാമഅത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹയാണ് ഇപ്പോള്‍ വീതികൂട്ടുന്ന പാലം ഉദ്ഘാടനം ചെയ്തത്. രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റുന്നത്ര വീതിയിലായിരുന്നു അന്നു ആ പാലം പണിതതെങ്കിലും ഇപ്പോള്‍ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പാലത്തിനും വീതികൂട്ടുന്നത്. 1907ല്‍ ബ്രിട്ടീഷുകാരാണ് എരുതുംവണ്ടിപ്പാലം പണിതത്. ഇതുവരെ ഒരു കല്ലിനു പോലും ഇളക്കം തട്ടിയിരുന്നില്ല.
വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കാളവണ്ടികള്‍ക്കും കുതിര വണ്ടികള്‍ക്കും മറ്റും കടന്നുപോകാനാണ് മൂന്ന് മീറ്റര്‍ വീതിയില്‍ നൂമ്പില്‍ പുഴയുടെ കൈവഴിയായ കളനാട് തോടിന് കുറുകെ പണിത പാലമാണ് പില്ക്കാലത്ത് എരുതും വണ്ടി പാലമായി വിളിക്കപ്പെട്ടത്. പഴയ തലമുറയിലെ ആളുകള്‍ക്കു പാലത്തിന്റെ വരവിനെ കുറിച്ചും അതിലൂടെ വാഹനങ്ങള്‍ കടന്നു പോയതിനെ കുറിച്ചും ഏറെ പറയാനുണ്ട്.
നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് എരുതുംവണ്ടിപ്പാലം പൊളിക്കേണ്ടി വന്നതെന്നു കെ.എസ്.ടി.പി. എഞ്ചിനീയര്‍ രാമചന്ദ്രന് കാസര്‍കോട് വാര്‍ത്തയോടു പറഞ്ഞു.

Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: Kalanad, Kasaragod, Kerala, Road, Bridge, KSTP, Road Work, Bullock cart - Kalanad bridge no more.
Advertisement: