ബോവിക്കാനം ബുഖാരിയ്യ ഇസ്ലാമിക് സലാത്ത് വാര്‍ഷികത്തിന് തുടക്കമായി
May 7, 2013, 12:23 IST
ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍ സലാത്ത് വാര്‍ഷികത്തിന് തുടക്കമായി. നാല് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ചെയര്‍മാന്‍ ആലൂര്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ജി.എസ്. അബ്ദുല്‍ ഖാദര്‍ സഅദി, നാരമ്പാടി യൂസുഫ് സഖാഫി, തുടങ്ങിയ പ്രമുഖരും മത പണ്ഡിതരും സാദാത്തുക്കളും സംബന്ധിച്ചു.
മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പ്രമുഖ മത പണ്ഡിതരുടെ മത പ്രഭാഷണം നടക്കും. ഒമ്പതിനു വൈകുന്നേരം നാല് മണിക്ക് മൗലിദ് പാരായണം, സലാത്ത് മജ്‌ലിസ്, ഉല്‍ബോധന പ്രസംഗംനടക്കും. സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍ നേതൃത്വം വഹിക്കും. പ്രമുഖ സാദാത്തുക്കളും മത പണ്ഡിതരും സൂഫീവര്യരും ചടങ്ങില്‍ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപിക്കും.

Keywords: Bovikanam, Swalath anniversary, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News