city-gold-ad-for-blogger

അപകടം മാടിവിളിച്ച് ഏതു സമയത്തും നിലംപൊത്താറായ നിലയില്‍ കെട്ടിടം; നടപടി സ്വീകരിക്കാതെ അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 09.06.2018) അപകടം മാടിവിളിച്ച് ഏതു സമയത്തും നിലംപൊത്താറായ നിലയിലുള്ള കെട്ടിടം ജനങ്ങളെയും യാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്‍വശം ബീച്ച് റോഡിലേക്കുള്ള റോഡിനരികിലാണ് അപകടാവസ്ഥയിലുള്ള കെട്ടിടമുള്ളത്. കാലവര്‍ഷം കനത്തതോടെ ഏതുസമയത്തും തകര്‍ന്നു വീഴാറായ നിലയിലാണ് കെട്ടിടമുള്ളത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കെട്ടിടം ഉടമ പൊളിച്ചുനീക്കാന്‍ തയ്യാറാണെങ്കിലും ഇവിടെ കട നടത്തുന്നയാള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായാണ് രംഗത്ത് വരുന്നത്. ഇതോടെ കെട്ടിടം പൊളിച്ചുനീക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ദിനംപ്രതി നിരവധി യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന സ്ഥലത്ത് തകര്‍ന്നു വീഴാറായ കെട്ടിടം അതേപടി കിടക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.

അപകടം മാടിവിളിച്ച് ഏതു സമയത്തും നിലംപൊത്താറായ നിലയില്‍ കെട്ടിടം; നടപടി സ്വീകരിക്കാതെ അധികൃതര്‍

ഇതിനെതിരെ ജനരോഷം ഉയരുന്നുണ്ട്. കെട്ടിടത്തിന് താഴെയായി തന്നെയാണ് പല യാത്രക്കാരും കുട്ടികളും ഓട്ടോറിക്ഷയ്ക്കും മറ്റും വാഹനങ്ങള്‍ക്കുമായി കാത്തുനില്‍ക്കുന്നത്. മഴയില്‍ കെട്ടിടംതകര്‍ന്നു വീണാല്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരിക്കുമായിരുന്നിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Accident, Building, KSRTC Dipo, Building in Bad Condition; Authority in Silence. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia