നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നതിന് കാരണം അഴിമതിയെന്ന് ആരോപണം: വിജിലന്‍സിന് പരാതി നല്‍കി
Jun 30, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2016) നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന മടിക്കൈ കീക്കാംകോട്ട് ജി എല്‍പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നതിന് കാരണം അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലുമാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നത് കീക്കാംകോട്ട് സ്‌കൂളിന് വേണ്ടി അടുത്തിടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചുതുടങ്ങിയത്. എന്നാല്‍ ഒരു മഴയ്ക്ക് തന്നെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു.
നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് ദുര്‍ബലമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നതെന്നും വലിയ തോതിലുള്ള അഴിമതി ഇതിന് പിന്നിലുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനുപോലും ഭീഷണി ഉയര്‍ത്തുന്ന വിധത്തിലുള്ള കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കരാറുകാരനും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ തെളിയുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും സ്‌കൂള്‍ കെട്ടിടങ്ങള്‍ തകരുന്നതിന് കാരണം അഴിമതിയാണെന്ന ആരോപണം ഇതോടെ ശക്തമായിക്കഴിഞ്ഞു. കീക്കാംകോട്ട് സ്‌കൂള്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ പികെ ഗോപി മടിക്കൈ വിജിലന്‍സിന് പരാതി നല്‍കി
Keywords: Complaint,Kasaragod, School, Collapse, Rain, Building, Kanhangad, Madikai, Vigilance, Corruption.