മൂടബിദ്രിയില്‍ പോത്തോട്ടമത്സരം തുടങ്ങി; ഭൂരിഭാഗം പോത്തുകളും കാസര്‍കോട്ടുനിന്ന്
Nov 11, 2017, 10:51 IST
കാസര്‍കോട്:(www.kasargodvartha.com 11/11/2017) കര്‍ണാടക മൂടബിദ്രിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ പോത്തോട്ടമത്സരം തുടങ്ങി. മത്സരത്തില്‍ പങ്കെടുക്കാന്‍ ഭൂരിഭാഗം പോത്തുകളെയും കൊണ്ടുപോയത് കാസര്‍കോട്ടുനിന്ന്. കാസര്‍കോട്ടുനിന്നും തീരദേശ കര്‍ണാടകയില്‍ നിന്നുമായി 200 ഓളം പോത്തുകളെയാണ് മത്സരത്തിന് കൊണ്ടുവന്നിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച മത്സരം ഞായറാഴ്ച രാവിലെ 8.30ന് സമാപിക്കും. ഫ്‌ളഡ് ലൈറ്റ് സംവിധാനം അടക്കമുള്ള ട്രാക്കാണ് പോത്തോട്ടമത്സരത്തിനായി മൂടബിദ്രി ജോഡുക്കരെയില്‍ ഒരുക്കിയത്. മുല്‍ക്കി- മൂടബിദ്രി എം എല്‍ എ എ.കെ അഭയചന്ദ്രജയിനാണ് കമ്പളയുടെ മുഖ്യസംഘാടകന്‍. സീനിയര്‍, ജൂനിയര്‍, വ്യക്തിഗത ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
മത്സര വിജയികള്‍ക്ക് സീനിയര്‍ വിഭാഗത്തില്‍ രണ്ടുപവന്‍, ഒരുപവന്‍, ജൂനിയര്‍ വിഭാഗത്തില്‍ ഒരുപവന്‍, അരപ്പവന്‍ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നല്‍കും. വ്യക്തിഗത മത്സരത്തില്‍ ആദ്യരണ്ടുസ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് രണ്ടുഗ്രാം വീതം സ്വര്‍ണമെഡല്‍ നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, MLA, Buffalo race, Moodbidri, Fled light, Buffalo ride competition started in Moodbidri