city-gold-ad-for-blogger

വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്; ബൈക്കുകളും കാറും തകര്‍ത്തു, പോലീസെത്തി പിടികൂടി

മുള്ളേരിയ: (www.kasargodvartha.com 15/09/2016) വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളും കാറും തകര്‍ത്തു. ഒടുവില്‍ ഒന്നരമണിക്കൂറോളം പരാക്രമംകാട്ടിയ പോത്തിനെ ആദൂര്‍ പോലീസെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അഡൂര്‍ മാട്ടയിലെ ബാലകൃഷ്ണ (60)നും മറ്റൊരു സ്ത്രീക്കുമാണ് കുത്തേറ്റത്.

അറവിനായി ഗാളിമുഖത്തെത്തിച്ചതായിരുന്നു പോത്തിനെ. ഇവിടെ വെച്ച് പഴസ്വിനി പുഴ കടന്ന് അഡൂര്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. അത്തനാടി പാലത്തില്‍ വെച്ചാണ് രണ്ടു ബൈക്കുകള്‍ തകര്‍ത്തത്. ഇവിടെ വെച്ച് തന്നെ ഒരു കാറും തകര്‍ത്തു. പിന്നീട് ഓണപരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോത്ത് ഓടുകയായിരുന്നു. വിരണ്ടോടുന്നതിനിടെയാണ് ബാലകൃഷ്ണന് കുത്തേറ്റത്.
വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്; ബൈക്കുകളും കാറും തകര്‍ത്തു, പോലീസെത്തി പിടികൂടി

Keywords:  Kasaragod, Kerala, Mulleria, Car, Police, Buffalo, Balakrishna, Buffalo hits: two injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia