ചാലിങ്കാലിലെ ബഡ്‌സ് സ്‌കൂള്‍ സ്ഥലം കയ്യേറി
Jun 21, 2012, 10:56 IST

കാഞ്ഞങ്ങാട്: പുല്ലൂര്‍ ചാലിങ്കാല്‍ ബഡ്‌സ് സ്‌കൂളിനായി അനുവദിച്ച സ്ഥലം കയ്യേറി മതില്‍കെട്ടി. സി.പി.എം. അനുഭാവി കുടുംബത്തിന്റെ നേതൃത്വത്തില്‍ നടന്ന കയ്യേറ്റം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കയ്യേറ്റം നടത്തി നിര്‍മ്മിച്ച മതില്‍ പൊളിച്ചു നീക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് ബഡ്‌സ് സ്‌കൂളിന്റെ ബോര്‍ഡ് സ്ഥാപിച്ചു. ചാലിങ്കാല്‍ മൊട്ടയില്‍ സ്‌കൂളിനായി ജില്ലാ കലക്ടര്‍ അനുവദിച്ച സ്ഥലത്താണ് കയ്യേറ്റം നടത്തിയത്.
ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഗെയിലിന്റെ ഗോഡൗണ്‍, ബഡ്‌സ് സ്‌കൂളിന്റെ സമീപത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്നു. ഇതിന് സ്ഥലം തികയാത്തതിനാലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സാജിത് മൗവ്വലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കയ്യേറ്റ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തഹസില്‍ദാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വ്വയര്‍ അജന്തകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലം അളക്കാനുള്ള നടപടികളും തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഫസലുറഹ്മാന്‍, രവി കല്ല്യോട്ട്, ചന്ദ്രന്‍ ഇരിയ, അനീഷ് കല്ല്യോട്ട്, അനൂപ് നേതൃത്വം നല്‍കി.
Keywords: Buds school, Land acquisition, Chalingal, Kasaragod