city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി എസ് എന്‍ എല്‍ മെഗാമേള 21,22 തീയ്യതികളില്‍; ഒപ്പം ആകര്‍ഷകമായ ഓഫറുകളും

കാസര്‍കോട്: (www.kasargodvartha.com 20.12.2017) ബി എസ് എന്‍ എല്‍ മെഗാമേള 21,22 തീയ്യതികളില്‍ കാസര്‍കോട് ബി എസ് എന്‍ എല്‍ ഭവനില്‍ വെച്ച് നടക്കും. മെഗാമേളയില്‍ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മേളയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഇവയാണ്:

1. വിച്ഛേദിക്കപ്പെട്ട ലാന്റ് ലൈന്‍ ബ്രോഡ്ബാന്‍ഡ്, എഫ് എഫ് ടി എച്ച് കണക്ഷനുകള്‍ അനുവദനീയമായ ഇളവുകളോടെ പുനസ്ഥാപിച്ചു കൊടുക്കുന്നു.

2.ആകര്‍ഷകമായ പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍

3.സൗജന്യ 3 ഇന്‍ 1(ഓര്‍ഡിനറി, മൈക്രോ, നാനോ) സിം കാര്‍ഡുകള്‍ ലഭ്യമാണ്.

4.സൗജന്യ മൊബൈല്‍-ആധാര്‍ ലിംങ്കിങ്ങ് സൗകര്യം

5.ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം.

6.ജനപ്രിയ ബി എസ് എന്‍ എല്‍ മിത്രം പ്ലാന്‍ ആക്ടിവേഷന്‍, മിത്രം ചാര്‍ജ് ഇനത്തില്‍ 49 രൂപ ഈടാക്കുമ്പോള്‍ 40 രൂപയുടെ സംസാര മൂല്യവും 500 എം ബി ഡാറ്റയും സൗജന്യമായി നല്‍കുന്നു.

7.പുതിയ പ്രീപെയ്ഡ് കേരളാ പ്ലാന്‍ 446 രൂപ റീചാര്‍ജ് ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്ന് പരിധിയില്ലാതെ സംസാരിക്കാം. എല്ലാ നെറ്റ് വര്‍ക്കിനും കൂടാതെ ദിവസേന 1 ജി ബി ഡാറ്റ 84 ദിവസം കാലാവധിയോടെ ലഭിക്കും.

കൂടാതെ മറ്റനേകം ആകര്‍ഷകമായ പ്ലാനുകളും ഓഫറുകളും ബി എസ് എന്‍ എല്‍ മേളയില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ബി എസ് എന്‍ എല്‍ മെഗാമേള 21,22 തീയ്യതികളില്‍; ഒപ്പം ആകര്‍ഷകമായ ഓഫറുകളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, BSNL, Sim card, Data, Mobile Aadhar linking, Offers, BSNL Mega fair on 21,22.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia