city-gold-ad-for-blogger

റാങ്ക് ജേതാവിന് അനുമോദനം

കാസര്‍കോട്: (www.kasargodvartha.com 06.07.2017) കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി ബോട്ടണി പരീക്ഷയില്‍ റാങ്ക് നേടിയ അണങ്കൂര്‍ സ്വദേശിനിയും കാസര്‍കോട് ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ത്ഥിനിയുമായ ആര്‍ സി രമ്യയെ വോയ്‌സ് ഓഫ് അണങ്കൂര്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.

ഉപഹാരം വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തും, ക്യാഷ് അവാര്‍ഡ് ഖാദര്‍ അണങ്കൂരും റാങ്ക് ജേതാവിന് സമ്മാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജലീല്‍ അണങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ് എം അബ്ദുല്‍ ഖാദര്‍, ബേഡകം മുഹമ്മദ്, കുഞ്ഞാമുഅറഫ, അസീസ് അണങ്കൂര്‍, ഹമീദ് കോഹിന്നൂര്‍, അബ്ദു കടവത്ത്, ഷാനു കെ എസ്, സുജാവുദ്ധീന്‍, ജമാല്‍, ഖാലിദ് ചീഫ്, അഹമ്മദ് ഫ്‌ളാറ്റ് അണങ്കൂര്‍, ശരീഫ്, ആഷിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാസിഫ് അലി സ്വാഗതവും കബീര്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

റാങ്ക് ജേതാവിന് അനുമോദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rank, Govt.college, Student, Award, Inauguration, News, Kerala, R C Ramya, BSC botany exam winner felicitated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia