ബൈക്കിലെത്തിയ മൂന്നംഗ സംഘം സഹോദരങ്ങളുടെ ദേഹത്ത് മദ്യമൊഴിച്ച ശേഷം മര്‍ദിച്ചു; സ്‌കൂട്ടറും പണവും മൊബൈലും തട്ടിയെടുത്തു
Oct 8, 2017, 10:57 IST
ആദൂര്‍: (www.kasargodvartha.com 08.10.2017) ബൈക്കിലെത്തിയ മൂന്നംഗ സംഘം സഹോദരങ്ങളുടെ ദേഹത്ത് മദ്യമൊഴിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. ഇതിനു ശേഷം സഹോദരങ്ങളുടെ സ്‌കൂട്ടറും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബെള്ളൂര്‍ കൊളത്തില്‍പാറയിലാണ് സംഭവം. ഇടുക്കി സ്വദേശികളും സഹോദരങ്ങളുമായ ഷൈജു ജോസഫ് (42), ഷൈജന്‍ ജോസഫ് (34) എന്നിവരാണ് അക്രമത്തിനിരയായത്.
ഇരുവരും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ്. ബെള്ളൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷൈജുവും ഷൈജനും ജോലി അന്വേഷിച്ച് പോയതായിരുന്നു. രണ്ടു പേരും സ്‌കൂട്ടറില്‍ താമസസ്ഥലത്തേക്ക് തിരിച്ചുവരുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവരോട് വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞ് കൊടുത്തതോടെ സംഘം കുറച്ചുദൂരം ബൈക്കില്‍ പോയെങ്കിലും വീണ്ടും തിരിച്ചുവന്ന് മദ്യം വേണോ എന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ മദ്യം കഴിക്കാറില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതോടെ സംഘത്തിലൊരാള്‍ മദ്യകുപ്പിയെടുക്കുകയും ഇവരുടെ ദേഹത്തേക്ക് മദ്യം ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ സംഘം ക്രൂരമായി മര്‍ദിച്ച് അവശരാക്കുകയും മൊബൈല്‍ ഫോണും 1,240 രൂപയും ബലമായി പിടിച്ചുപറിക്കുകയും ചെയ്തു. ഷൈജുവും ഷൈജനും സഞ്ചരിച്ച സ്‌കൂട്ടര്‍ കൂടി തട്ടിയെടുത്ത ശേഷം സംഘം സ്ഥലം വിടുകയാണുണ്ടായത്.
ഷൈജുവിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ കവര്‍ച്ച ചെയ്യപ്പെട്ട സ്‌കൂട്ടറും പ്രതികള്‍ സഞ്ചരിച്ച ബൈക്കും പിടികൂടാന്‍ കഴിഞ്ഞു. ഒരു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്കും സ്‌കൂട്ടറും. അതേസമയം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഒളിവില്‍ കഴിയുന്ന മൂന്നംഗ സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, Police, Investigation, case, complaint, Held, Bike, Attack, Assault, Brothers assaulted; Scooter, Cash and Mobile phone looted, police investigation started