പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ചു
Sep 8, 2015, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2015) പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ സഹോദരങ്ങളെ കുമ്പള കോയിപ്പാടി കടപ്പുറത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്തെ ശ്രീരാഗ് (19), അനുജന്‍ അനുരാഗ് (17) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
തിങ്കളാഴ്ച വൈകിട്ട് കുമ്പള കോയിപ്പാടി കടപ്പുറത്തുള്ള പിതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബന്ധുക്കളായ ചിലര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയതോടെയാണ് അക്രമി സംഘം രക്ഷപ്പെട്ടത്.
ഇരുവരെയും കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരെയും കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Assault, Brothers, Complaint, Hospital, Injured, Kanhangad, Kasaragod, Kerala, Kumbala, Shreerag.