ദുബായിലും മധ്യപ്രദേശിലും കോടികളുടെ തട്ടിപ്പ്; സഹോദരങ്ങള്‍ അറസ്റ്റില്‍
Apr 11, 2012, 16:00 IST

കാഞ്ഞങ്ങാട്: ദുബായിലും മധ്യ പ്രദേശിലും കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐ അറസ്റ് ചെയ്ത് കൊണ്ടുപോയ ചിറ്റാരിക്കാല്‍ സ്വദേശികളായ സഹോദരങ്ങളുമായി ബന്ധമുള്ള പ്രമുഖര്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം.
ചിറ്റാരിക്കാല്‍ കുറുഞ്ചേരിയിലെ ജോയി മാത്യു (50), സഹോദരന്‍ ബേഡകത്തെ ജേക്കബ് മാത്യു (47) എന്നിവരെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്നെത്തിയ സിബിഐ അന്വേഷണ സംഘം അറസ്റ് ചെയ്തത്.
ചിറ്റാരിക്കാല്‍ പോലീസിന്റെ സഹായത്തോടെ കസ്റഡിയിലെടുത്ത ഇരുവരെയും സിബിഐ മധ്യപ്രദേശിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കപ്പെട്ട ജോയിയേയും ജേക്കബിനെയും പിന്നീട് സിജെഎം കോടതിയുടെ അനുമതിയോടെയാണ് മധ്യ പ്രദേശിലേക്ക് കൊണ്ടുപോയത്.
മധ്യപ്രദേശിലെ ഒരു സ്ഥാപനത്തില്‍ കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷമാണ് ജോയിയും ജേക്കബും അവിടെ നിന്നും മുങ്ങിയത്.
നേരത്തെ ദുബായിലെ സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷമാണ് ഇവര്‍ മധ്യപ്രദേശിലെത്തിയത്.
ഗള്‍ഫിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ദുബായ് പോലീസും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.
മലയോരത്തെ ചില പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടികളുടെ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സിബിഐ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. സിബിഐ സംഘം എത്തിയതോടെ ഇവരെല്ലാം മുങ്ങുകയായിരുന്നു. തങ്ങളുമായി തട്ടിപ്പില്‍ പങ്കാളികളായവരെക്കുറിച്ച് ചിറ്റാരിക്കാല്‍ സഹോദരങ്ങള്‍ സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരെ ലക്ഷ്യമിട്ടും അന്വേഷണം തുടരുകയാണ്.
Keywords: Chittarikkal, Brothers, Cheating, case, arrest, Cheating, Kasaragod