ഭാസ്‌ക്കര കുമ്പളയുടെ സഹോദരന് നേരെ കുമ്പള നായ്ക്കാപ്പില്‍ ആക്രമം
Jul 17, 2016, 23:34 IST
കുമ്പള: (www.kasargodvartha.com 17/07/2016) കൊല്ലപ്പെട്ട ഡി വൈ എഫ് ഐ നേതാവ് ഭാസ്‌ക്കര കുമ്പളയുടെ ജ്യേഷ്ഠന്‍ മാധവയ്ക്ക് നേരെ (54) കുമ്പള നായ്ക്കാപ്പില്‍ അക്രമം. പരിക്കേറ്റ മാധവയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കുമ്പള പഞ്ചായത്ത് 10-ാം വാര്‍ഡായ നായ്ക്കാപ്പില്‍ ബി ജെ പിയുടെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ശ്രമദാനം നടന്നുവരികയായിരുന്നു. ഇതിനിടയില്‍ കാറില്‍ പോവുകയായിരുന്ന മാധവ റോഡില്‍ തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പഞ്ചായത്ത് മെമ്പര്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മാധവ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മെമ്പര്‍ അടക്കം ഏതാനും ബി ജെ പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords : Kumbala, Attack, DYFI, CPM, Leader, Kasaragod, BJP, Complaint, Police, Madhava Kumbala, Brother of Bhaskara Kumbala assaulted by BJP volunteers.