യുവതി കാമുകനൊപ്പം പോയ സംഭവം; സഹോദരനെ അഞ്ചംഗസംഘം മര്‍ദിച്ചു
Dec 29, 2012, 14:52 IST
കാസര്‍കോട്: ചൂരി ഹാജിറ മന്‍സിലിലെ അബ്ദുര്‍ റഹ്മാന്റെ മകന് മുഹമ്മദ് മുജ്തബയെ (24) ഒരു സംഘം മര്‍ദിച്ചു. സംഭവം കണ്ട പിതാവ് കുഴഞ്ഞു വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചൂരിയിലാണ് സംഭവം. ചൂരിയിലെ പള്ളിയില്‍ നിസ്ക്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ മുനീര്‍, റാഷിദ്, ഹാഷിര്‍, ഹനീഫ്, ചോട്ടു സമീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുജ്തബയെ ആക്രമിച്ചതെന്ന് മുജ്തബ പറഞ്ഞു. അവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തലയ്ക്ക് ഇരുമ്പു വടി കൊണ്ടു മര്‍ദനമേറ്റ മുജ്തബ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
മുജ്തബയുടെ സഹോദരിയുമായി ചൂരിയിലെ ഒരു യുവാവ് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മുജ്തബയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും പ്രശ്നം പറഞ്ഞു തീര്‍ത്ത് സഹോദരിയെ ബദിയഡുക്കയിലെ ഒരാള്‍ക്ക് നിക്കാഹ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അനുബന്ധ ചടങ്ങുകള്‍ അടുത്ത് തന്നെ നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലുള്ള വരന് നടത്തി വരികയും പെണ്‍കുട്ടിക്ക് ഗള്‍ഫില്‍ നിന്നും വസ്ത്രങ്ങളും മറ്റും അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. നിക്കാഹിനു ശേഷം കാസര്‍കോട്ട് കംപ്യൂട്ടര്‍ പഠനത്തിലേര്പെട്ട സഹോദരിയുമായി ചൂരിയിലെ യുവാവ് വീണ്ടും അടുക്കുകയും ഈയിടെ അവര്‍ ഒളിച്ചോടുകയുമായിരുന്നു
ഇതിനെക്കുറിച്ച് യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ മൂന്നു ദിവസം മുമ്പ് ഇരുവരും കോടതിയില്‍ ഹാജരാവുകയും ഇവരെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ മുജ്തബയുടെ മാതാവ് കുഴഞ്ഞു വീണ സംഭവവുമുണ്ടായി.
സഹോദരി യുവാവിനൊപ്പം പോകുന്നതിന് ചിലര്‍ ഒത്താശ ചെയ്തു കൊടുത്തുവെന്ന് മുജ്തബ ആരോപിച്ചിരുന്നു. ആ വൈരാഗ്യത്തിനാണ് ആക്രമണമെന്ന് മുജ്തബ പരാതിപ്പെട്ടു.
Keywords: Attack, Women, Choori, Father, Hospital, Treatment, Love, Badiyadukka, Computer, Kasaragod, Kerala, Kerala Vartha, Kerala News.






