city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതി കാ­മു­ക­നൊ­പ്പം പോ­യ സംഭവം; സ­ഹോ­ദ­ര­നെ അഞ്ചം­ഗ­സം­ഘം മര്‍­ദിച്ചു


യുവതി  കാ­മു­ക­നൊ­പ്പം പോ­യ സംഭവം; സ­ഹോ­ദ­ര­നെ അഞ്ചം­ഗ­സം­ഘം മര്‍­ദിച്ചു കാസര്‍­കോ­ട്: ചൂ­രി ഹാജി­റ മന്‍­സി­ലി­ലെ അ­ബ്ദുര്‍ റ­ഹ്മാ­ന്റെ മ­കന്‍ മു­ഹമ്മ­ദ് മു­ജ്ത­ബ­യെ (24) ഒ­രു സം­ഘം മര്‍­ദിച്ചു. സംഭ­വം കണ്ട പി­താ­വ് കുഴ­ഞ്ഞു വീണു. വെ­ള്ളി­യാഴ്­ച ഉ­ച്ച­യ്­ക്ക് ചൂ­രി­യി­ലാ­ണ് സം­ഭവം. ചൂ­രി­യിലെ പ­ള്ളി­യില്‍ നി­സ്­ക്കാ­രം ക­ഴി­ഞ്ഞി­റ­ങ്ങു­മ്പോള്‍ മു­നീര്‍, റാ­ഷി­ദ്, ഹാ­ഷിര്‍, ഹ­നീ­ഫ്, ചോ­ട്ടു സമീം എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തിലാ­യി­രു­ന്നു മു­ജ്­തബയെ ആ­ക്ര­മി­ച്ചതെന്ന് മു­ജ്­ത­ബ പറഞ്ഞു. അവര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ക്കു­കയും ചെ­യ്­തി­ട്ടുണ്ട്‌. ത­ല­യ്­ക്ക് ഇ­രു­മ്പു വ­ടി കൊ­ണ്ടു മര്‍­ദ­ന­മേ­റ്റ മു­ജ്­ത­ബ കാസര്‍­കോ­ട് സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ തേ­ടി.

മു­ജ്­ത­ബ­യു­ടെ സ­ഹോ­ദ­രി­യു­മാ­യി ചൂ­രി­യി­ലെ ഒരു യുവാവ് പ്ര­ണ­യ­ത്തി­ലാ­യി­രുന്നു. ഈ ബന്ധത്തെ മു­ജ്­ത­ബ­യു­ടെ വീ­ട്ടു­കാര്‍ എ­തിര്‍­ക്കു­കയും പ്ര­ശ്‌­നം പറ­ഞ്ഞു തീര്‍ത്ത് സ­ഹോ­ദ­രി­യെ ബ­ദി­യ­ഡു­ക്ക­യി­ലെ ഒ­രാള്‍­ക്ക് നി­ക്കാ­ഹ് ചെ­യ്­തു കൊ­ടു­ക്കു­കയും ചെ­യ്­തി­രുന്നു. അനു­ബ­ന്ധ ച­ട­ങ്ങുകള്‍ അ­ടു­ത്ത് ത­ന്നെ ന­ട­ക്കാ­നി­രി­ക്കു­ക­യാ­യി­രുന്നു. ഇ­തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ഗ­ള്‍­ഫി­ലു­ള്ള വ­രന്‍ നട­ത്തി വ­രി­ക­യും പെണ്‍­കു­ട്ടി­ക്ക് ഗള്‍­ഫില്‍ നിന്നും വ­സ്­ത്ര­ങ്ങളും മറ്റും അയ­ച്ച് കൊ­ടു­ക്കു­കയും ചെ­യ്­തി­രുന്നു. നിക്കാഹിനു ശേ­ഷം കാസര്‍­കോ­ട്ട് കം­പ്യൂ­ട്ടര്‍ പഠ­ന­ത്തി­ലേര്‍­പെ­ട്ട സ­ഹോ­ദ­രി­യു­മാ­യി ചൂരിയിലെ യുവാവ് വീണ്ടും അടു­ക്കു­കയും ഈ­യി­ടെ അ­വര്‍ ഒ­ളി­ച്ചോ­ടു­കയുമായിരുന്നു 

ഇ­തി­നെ­ക്കു­റി­ച്ച് യു­വ­തി­യു­ടെ ബ­ന്ധു­ക്കള്‍ നല്‍കി­യ പ­രാ­തി­യില്‍ പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്ന­തി­നി­ടെ മൂ­ന്നു ദിവ­സം മു­മ്പ് ഇ­രു­വ­രും കോ­ട­തി­യില്‍ ഹാ­ജ­രാ­വു­കയും ഇവ­രെ കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­കയും ചെ­യ്­തി­രുന്നു. സം­ഭ­വ­മ­റി­ഞ്ഞ മു­ജ്­ത­ബ­യുടെ മാ­താ­വ് കുഴ­ഞ്ഞു വീ­ണ സം­ഭ­വ­വു­മു­ണ്ടാ­യി.

സ­ഹോദ­രി യുവാവിനൊ­പ്പം പോ­കു­ന്ന­തിന് ചി­ലര്‍ ഒത്താ­ശ ചെ­യ്­തു കൊ­ടു­ത്തു­വെന്ന് മു­ജ്­ത­ബ ആ­രോ­പി­ച്ചി­രുന്നു. ആ വൈ­രാ­ഗ്യ­ത്തി­നാ­ണ് ആ­ക്ര­മ­ണമെ­ന്ന് മു­ജ്­ത­ബ പ­രാ­തി­പ്പെട്ടു.

Keywords:  Attack, Women, Choori, Father, Hospital, Treatment, Love, Badiyadukka, Computer, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia