വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് സഹോദരനെയും ഭാര്യയെയും മക്കളെയും അടിച്ചിറക്കി വീടുപൂട്ടി; ഒന്നര ലക്ഷം രൂപയും മൊബൈലും കൈക്കലാക്കി കടന്നുകളഞ്ഞു
Sep 23, 2016, 11:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/09/2016) വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് സഹോദരനെയും ഭാര്യയെയും മക്കളെയും അടിച്ചിറക്കി വീടുപൂട്ടി കടന്നുകളഞ്ഞതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ ഞാണിക്കടവിലെ അബ്ദുര്‍ റഹ് മാന്‍ (47) ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അബ്ദുര്‍ റഹ് മാന്‍, ഭാര്യ ഖമറുന്നിസ (40) മക്കളായ റഹീം, റംഷാദ് എന്നിവരെയാണ് അബ്ദുര്‍ റഹ് മാന്റെ സഹോദരന്‍ ഹസൈനാര്‍ വീട്ടിലെത്തി അടിച്ചിറക്കി വീടുപൂട്ടി കടന്നു കളഞ്ഞത്.
ഒന്നര ലക്ഷം രൂപയും 8,000 രൂപ വിലവരുന്ന മൊബൈലും കൊണ്ടുപോയതായി അബ്ദുര്‍ റഹ് മാന്‍ പരാതിപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചെത്തിയ ഹസൈനാര്‍ അബ്ദുര്‍ റഹ് മാന്‍ മര്‍ദിക്കുകയായിരുന്നുവത്രേ. കുടുംബ സ്വത്തില്‍ സ്വന്തമായി വീടുവെച്ചാണ് അബ്ദുര്‍ റഹ് മാനും കുടുംബവും താമസം. പലതവണയായി കുടുംബസ്വത്തില്‍ നിന്ന് വിഹിതമായി ഹസൈനാറിന് സ്ഥലം നല്‍കിയിരുന്നെങ്കിലും അതെല്ലാം വിറ്റുതുലക്കുകയായിരുന്നുവെന്ന് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് അക്രമമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഹസൈനാര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് അബ്ദുര്‍ റഹ് മാനും കുടുംബവും തൊട്ടടുത്ത കടത്തിണ്ണയിലാണ് അന്തിയുറങ്ങിയത്.

Keywords: Kasaragod, Kerala, Kanhangad, Mobile Phone, House, Attack, Brothers, hospital, Brother assaulted by youth.