city-gold-ad-for-blogger

ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ ഗ്ലോബല്‍ അലൂമ്‌നി മീറ്റ്: ടെക്‌നോളജി എക്‌സിബിഷനും സെമിനാറുകളും 14, 15, 16 തീയ്യതികളില്‍

കാസര്‍കോട്: (www.kasargodvartha.com 12/01/2016) സ്മാര്‍ട് ഫോണ്‍ ടെക്‌നോളജി ട്രെയിനിംഗ് രംഗത്തെ ഇന്ത്യയിലെ പ്രഥമ സ്ഥാപനമായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുടെ ഡല്‍ഹി എക്‌സ്പീരിയന്‍സിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു പൂര്‍വ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ അലൂമ്‌നി മീറ്റ് കാഞ്ഞങ്ങാട്ട് നടക്കും. മൊബൈല്‍ഫോണ്‍ മേഖലയില്‍ ഇന്‍സ്റ്റിറ്റിയൂട്ട്, സര്‍വീസ് സെന്റര്‍, സ്‌പെയര്‍പാര്‍ട്‌സ് ബിസിനസ് തുടങ്ങിയവയില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയെ ഈ മേഖലയിലെ തൊഴില്‍ ബിസിനസ് അവസരങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് മീറ്റ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്, കേരളാ പോലീസ് സൈബര്‍ സെല്‍, എക്‌സൈസ് ഡിപാര്‍ട്‌മെന്റ്, ചൈല്‍ഡ്‌ലൈന്‍, കുടുംബശ്രീ, പ്രസ് ഫോറം, മൊബൈല്‍ ഫോണ്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ജനുവരി 14, 15, 16 തിയ്യതീകളില്‍ കാഞ്ഞങ്ങാട് നയാബസാറില്‍ 'സ്മാര്‍ട് എക്‌സ്‌പോ 2016' എക്‌സിബിഷനും സംഘടിപ്പിക്കും. 14ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ടി.കെ നാരായണന്‍ അധ്യക്ഷനായിരിക്കും. എക്‌സൈസ് ഡിപാര്‍ട്ടുമെന്റിന്റെ സ്റ്റാള്‍ കാസര്‍കോട് അസി. എക്‌സൈസ് കമ്മീഷണര്‍ എ.എന്‍ ഷാ, സൈബര്‍ സെല്ലിന്റെ സ്റ്റാള്‍ സി.ഐ യു പ്രേമന്‍, ചൈല്‍ഡ് ലൈനിന്റെ സ്റ്റാള്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ എന്നിവര്‍ നിര്‍വഹിക്കും.

15നു രാവിലെ 10.30ന് 'സൈബര്‍ ബോധവല്‍ക്കരണം' സെമിനാര്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരീഷ് ചന്ദ്ര നായിക് മുഖ്യാതിഥി ആയിരിക്കും. 11.15ന് നടക്കുന്ന 'സൈബര്‍ കുറ്റ കൃത്യങ്ങളുടെ കാണാപ്പുറങ്ങള്‍' എന്ന വിഷയത്തിലുള്ള സെമിനാറില്‍ സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍ ശ്രീനാഥ് ക്ലാസെടുക്കും. ഉച്ചയ്ക്ക് 2.30നു 'ഇ- ലോകവും ഇ- കുടുംബവും' സെമിനാറില്‍ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ സ്ഥാപക ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ ക്ലാസെടുക്കും.

ബഹ്‌റൈനിലെ മനാമയില്‍ ആരംഭിക്കുന്ന ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് 'വിര്‍ച്വല്‍ റിയാലിറ്റി' ടെക്‌നോളജിയിലൂടെ നിര്‍വഹിക്കും. സ്മാര്‍ട് ഫോണിലൂടെ ഉദ്ഘാടകന്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍, ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ സ്വന്തമായി വികസിപ്പിച്ചെടുത്ത എംപിഎസ്പി ടെക്‌നോളജി വഴി മനാമയിലെ ഗോള്‍ഡ് സിറ്റിക്ക് സമീപമുള്ള കാര്‍ പാര്‍ക്കിംങ്ങ് ബില്‍ഡിംങ്ങിലെ 'സ്‌കൈ ബ്രിറ്റ്‌കോ' സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന തിരശ്ശീല ഉയരും.

16 ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുടെ പരിശീലനത്തിലൂടെ ലക്ഷ്യത്തിലെത്തി സംരംഭകരായിക്കഴിഞ്ഞ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് വിതരണവും അനുമോദന പ്രഭാഷണവും നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ നിര്‍വഹിക്കും. മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള മലയാളം, ഹിന്ദി മീഡിയകളിലായി വെവ്വേറെ ടെക്‌നിക്കല്‍ സെമിനാറും, മൊബൈല്‍ഫോണ്‍ മേഖലയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപ സാധ്യതകളെ സംബന്ധിച്ചുള്ള തുറന്ന ചര്‍ച്ചയും സ്മാര്‍ട് എക്‌സ്‌പോയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ, ഇന്‍സ്റ്റിറ്റിയൂട്ട് നെറ്റ്‌വര്‍ക്കും സര്‍വീസ് സെന്റര്‍ നെറ്റ്‌വര്‍ക്കും വിപുലപ്പെടുത്തുന്നതിന്റെയും, ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പിനുള്ള ട്രെയിനിംഗിന്റെയും ഭാഗമായിട്ടാണ് 'ഗ്ലോബല്‍ അലുമിനി മീറ്റ്' കേരളത്തില്‍ നടത്തുന്നത്. ഈ ഫീല്‍ഡിലുള്ള മറ്റു സ്ഥാപന മേധാവികളുമായും, പാര്‍ട്ണര്‍ഷിപ്പ് ആഗ്രഹിക്കുന്നവരുമായും സംവദിക്കാനും ഈ രംഗത്ത് നമ്മുടെ രാജ്യത്തെ മുന്‍നിരയിലെത്തിക്കാനുമാണ് ഇത്തരം കാര്യപരിപാടികള്‍കൊണ്ട് ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ ഉദ്ദേശിക്കുന്നത്.

കൂടാതെ, എക്‌സൈസ്, ചൈല്‍ഡ് ലൈന്‍, മൊബൈല്‍ഫോണ്‍ നിര്‍മാതാക്കള്‍, മൊബൈല്‍ഫോണ്‍ ആക്‌സസറീസ്, മൊബൈല്‍ഫോണ്‍ സ്‌പെയര്‍പാര്‍ട്‌സ്, സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലെ സംശയനിവാരണം, മൊബൈല്‍ഫോണ്‍ സര്‍വീസിലെ അത്യാധുനിക ഉപകരണങ്ങള്‍, കുടുംബശ്രീ, സൈബര്‍ സെല്‍ എന്നിവയുടെ സ്റ്റാളുകളും സജ്ജമാക്കും. സൈബര്‍ സെല്ലിന്റെ ഇത്തരത്തിലുള്ള സ്റ്റാള്‍ കാസര്‍കോട് ജില്ലയില്‍ ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നത്.

ഐടിഐ, കെജിസിഇ, ഡിപ്ലോമ, ഡിഗ്രി ഇന്‍ ഇലക്ട്രോണിക്‌സ്, ഇഎസ്ഇ കഴിഞ്ഞവര്‍ക്ക് സ്‌പോട്ട് ഇന്റര്‍വ്യൂ, പ്ലേസ്‌മെന്റ് എന്നിവയ്ക്ക് പ്രത്യേക സംവിധാനം ഉണ്ടാകും.

ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ ഗ്ലോബല്‍ അലൂമ്‌നി മീറ്റ്: ടെക്‌നോളജി എക്‌സിബിഷനും സെമിനാറുകളും 14, 15, 16 തീയ്യതികളില്‍

Keywords : Kasaragod, Inauguration, Seminar, Kanhangad, Mobile-Phone, Technology, Britco and Bridco, Britco and Bridco Alumni meet.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia