city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുമനസ്സുകള്‍ മിഴിതുറന്നു; അജ്മല്‍ ആസിഫിന്റെ കണ്ണുകളില്‍ തൂവെളിച്ചം നിറഞ്ഞു

ബന്തിയോട്: (www.kasargodvartha.com 01/01/2016) കാഴ്ച നഷ്ടപ്പെട്ട മംഗല്‍പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10 -ാം തരം വിദ്യാര്‍ത്ഥി അജ്മല്‍ ആസിഫിന് സുമനസ്സുകളുടെ കാരുണ്യത്താല്‍ കണ്ണുകളിലെ ഇരുള്‍ നീങ്ങി. ഇരുള്‍ നിറഞ്ഞ ജീവിതത്തിന് പുതുവെളിച്ചവുമായി എത്തിയത് ബേരികെ നിവാസികളുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ.

മാണിവിത്തില്‍ വാടക വീട്ടില്‍ താമസിക്കുന്ന മൊയ്തീന്‍ അബ്ദുല്ലയുടെ മകന്‍ അജ്മല്‍ ആസിഫിന്റെ കാഴ്ച നഷ്ടപ്പെട്ടു വരുന്നതായുള്ള സംശയം അധ്യാപകര്‍ വീട്ടുകാരോട് പങ്കു വെക്കുകയും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഒരു കണ്ണിന് പൂര്‍ണമായും മറ്റേ കണ്ണിന് ഭാഗികമായും കാഴ്ച ശക്തി നഷ്ടപ്പെട്ട കാര്യമറിയുന്നത്.

ബേരികെ നിവാസികളുടെയും സ്‌കൂള്‍ അധ്യാപകരുടെയും കൂടി ശ്രമഫലമായി കോയമ്പത്തൂരില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട കണ്ണിനു ശസ്ത്രക്രിയ വിജയകരമായി നടത്തുകയും പൂര്‍ണമായും നഷ്ടപ്പെട്ട കണ്ണ് മാറ്റി വെക്കുകയും ചെയ്തു. ഭീമമായ തുകയാണ് ഇതിന് ചിലവായത്. നിര്‍ധനരായ ഈ കുടുംബത്തിനു കൈതാങ്ങായത് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ബേരിക്കന്‍സ് നിവാസികളുടെ സൗഹൃദ കൂട്ടായ്മയായിരുന്നു.

ജീവിതം ഇരുള്‍ മൂടിയതറിഞ്ഞപ്പോള്‍ മാറി നിന്ന് സഹതപിക്കുന്നതിന് പകരം അരികിലെത്തി കൈത്താങ്ങാകാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു ബേരികെയിലെ കരുണ വറ്റാത്ത സുമനസ്സുകള്‍. സൗഹൃദങ്ങള്‍ക്ക് അതിര്‍വരമ്പ് കല്‍പിക്കുന്ന പുതിയ കാലഘട്ടത്തിലും അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുവാന്‍ ഓടിയെത്തുകയായിരുന്നു അവര്‍. അഡ്മിന്‍മാരായ ബഷീര്‍ മാണിവിത്തിന്റെയും സത്താര്‍ ബെങ്കരയുടെയും നേതൃത്വത്തില്‍ നടന്ന കാരുണ്യപ്രവര്‍ത്തനത്തിനു വിവിധ മേഖലകളിലെ സന്നദ്ധ സംഘടനകളും കൈകോര്‍ത്തപ്പോള്‍ അജ്മല്‍ ആസിഫിന്റെ ചികിത്സാ സഹായ നിധി എളുപ്പത്തില്‍ പൂര്‍ത്തിയാവുകയായിരുന്നു.

സുമനസ്സുകള്‍ മിഴിതുറന്നു; അജ്മല്‍ ആസിഫിന്റെ കണ്ണുകളില്‍ തൂവെളിച്ചം നിറഞ്ഞു

Keywords : Student, Natives, Helping hands, Kasaragod, Bandiyod, Hospital, Treatment, Ajmal Asif, Berike, Brightness for Ajmal Asif's eyes by Whatsapp group.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia