Bridge collapsed | പൂല്ലൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ പാലം തകര്‍ന്നുവീണു
May 8, 2024, 23:16 IST
*സ്ഥലത്ത് തൊഴിലാളികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി
* മേഘ കണ്‍സ്ട്രക്ഷന്‍ കംപനിക്കാണ് നിര്‍മാണ കരാര്‍
* മേഘ കണ്‍സ്ട്രക്ഷന്‍ കംപനിക്കാണ് നിര്‍മാണ കരാര്‍
പെരിയ: (KasargodVartha) ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പുല്ലൂരില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഗര്‍ഡര്‍
തകര്‍ന്ന് വീണു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാലത്തിന്റെ മുകളില്‍ സ്ഥാപിച്ച നാല് ഗര്‍ഡറില്‍ ഒരെണ്ണമാണ് തകര്‍ന്ന് വീണത്. സംഭവ സമയത്ത് നിര്‍മാണ സ്ഥലത്ത് തൊഴിലാളികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പാലം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മേഘ കണ്‍സ്ട്രക്ഷന്‍ കംപനിക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചിരുന്നത്.
ഒരു വര്‍ഷം മുമ്പ് പെരിയ ടൗണില്‍ നിര്‍മാണം നടന്നുവന്ന മേല്‍പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ സംഭവം വന്‍ വിവാദത്തിന് കാരണമായിരുന്നു. തലനാരിഴയ്ക്കാണ് തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.