തൂക്കുപാലം: ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ കേസെടുക്കണം: BJP
Jun 28, 2013, 17:25 IST
കാസര്‍കോട്: നാലുകോടി രൂപയോളം ചിലവഴിച്ച് പൂര്‍ത്തിയാക്കിയ മാടക്കാല്‍ തൂക്കുപാലത്തിന്റെ അവസാന ബില്‍ പാസാകുന്നതിനുമുമ്പ് തന്നെ തകര്‍ന്ന് വീണതിനുപിന്നില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി ആവശ്യപ്പെട്ടു.
ഭരണ കക്ഷിക്കുകൂടി പങ്കുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാത്തതെന്നും സുരേഷ്‌കുമാര്‍ഷെട്ടി ആരോപിച്ചു. ജോലിക്ക് മേല്‍നോട്ടം വഹിച്ച എഞ്ചിനിയറുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും നഷ്ടം ഈടാക്കണം. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ചെലവുകൂടി ഈടാക്കാന്‍ തയ്യാറാകണം. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും വകുപ്പ് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും പി.സുരേഷ്‌കുമാര്‍ഷെട്ടി പറഞ്ഞു.
Related News:
മാടക്കാല്‍ തൂക്കുപാലം തകര്‍ച; തൃക്കരിപ്പൂര്‍ കടപ്പുറത്ത് ഹര്‍ത്താല്‍

Keywords: Kerala, Kasaragod, BJP, Madakkal, Bridge, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.