city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫുകാരന്റെ ഭാര്യയായ നവധുവിനെയും സഹപാഠിയായ യുവാവിനെയും കാണാതായി

ഗള്‍ഫുകാരന്റെ ഭാര്യയായ നവധുവിനെയും സഹപാഠിയായ യുവാവിനെയും കാണാതായി
കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയായ നവവധുവിനെയും സഹപാഠിയെയും കാണാതായി. കളനാട് അരമങ്ങാനത്തെ ഗള്‍ഫുകാരനായ ചന്ദ്രശേഖരന്റെ ഭാര്യ ആര്‍ രജ്ഞിനി(19)യെയാണ് ജുലൈ 10 മുതല്‍ കാണാതായത്. രജ്ഞിനിക്കൊപ്പം നെല്ലിക്കുന്നിലെ സഹപാഠിയായ യുവാവിനെയും കാണാതായിട്ടുണ്ട്. സംഭവത്തില്‍ ചന്ദ്രശേഖരന്റെ പിതാവ് കണ്ണന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2012 ഫെബ്രുവരി അഞ്ചിനാണ് രജ്ഞിനിയും ചന്ദ്രശേഖരനും വിവാഹിതരായത്. വിവാഹത്തിന് ശേഷം മാസങ്ങള്‍ക്കുള്ളില്‍ ചന്ദ്രശേഖരന്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകുകയായിരുന്നു. ജുലൈ 10ന് രാവിലെ 11 മണിക്ക് ഭര്‍തൃവീട്ടില്‍ നിന്നും ഒരു ഓട്ടോയില്‍ കയറി രജ്ഞിനി പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. യുവതിയുടെ ഉദുമ ആറാട്ടുകടവിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെയെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് നെല്ലിക്കുന്നിലെ യുവാവിനെയും കാണാതായതായി അറിയു്‌നത്. ഇതേതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ആറാട്ടുകടവിലെ ലക്ഷ്മിയുടെ മകളാണ് രജ്ഞിനി.


Keywords: Kasaragod, Missing, Bride, Youth, Ranjini      

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia