1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റു ചെയ്തു
Nov 5, 2016, 15:57 IST
ഉപ്പള: (www.kasargodvartha.com 05/11/2016) 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ബായാര്‍ വില്ലേജ് ഓഫീസര്‍ മാവേലിക്കര കുറത്തിക്കാട് തെക്കേകരയിലെ ആർ. സുധാകരനെ (51)യാണ് സി ഐ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.
സ്ഥലത്തിന്റെ സ്‌കെച്ചിന് അപേക്ഷ നല്‍കിയ ബായാറിലെ താഹിറ ഖാലിദില്‍ നിന്നും കൈക്കൂലി ചോദിച്ചിരുന്നു. ഇവർ വിവരം വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സ് ഇവരുടെ കൈയ്യിൽ കൊടുത്തയച്ച ആയിരം രൂപ വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കണ്ണൂരിലെ വിജലന്‍സ് കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Vigilance, arrest, Village Office, Bribe, Bribe: Village officer arrested.