city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം: ഡോക്ടര്‍മാരും ജനറല്‍ ആശുപത്രി സൂപ്രണ്ടും ഡിഎംഒയ്ക്ക് നേരിട്ടെത്തി വിശദീകരണം നല്‍കി, റിപോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും, സസ്‌പെന്‍ഷന്‍ നടപടി അതിന് ശേഷം

കാസര്‍കോട്: (www.kasargodvartha.com 19.06.2019) രോഗിയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍മാരും ജനറല്‍ ആശുപത്രി സൂപ്രണ്ടും ഡിഎംഒയ്ക്ക് നേരിട്ടെത്തി വിശദീകരണം നല്‍കി. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ഡിഎംഒ ഡോ. ദിനേശ് മുമ്പാകെയാണ് അദ്ദേഹത്തിന്റെ ചേമ്പറിലെത്തി ഡോക്ടര്‍മാരും സൂപ്രണ്ടും വിശദീകരണം നല്‍കിയത്.

പ്രഥമദൃഷ്ട്യാ ഡോക്ടര്‍മാര്‍ക്കെതിരെ തെളിവുണ്ടെന്നാണ് ഡിഎംഒയുടെ റിപോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്ന് ഡിഎംഒ ഡോ. ദിനേശ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വകുപ്പുതല നടപടി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ തന്നെ മതിയായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം: ഡോക്ടര്‍മാരും ജനറല്‍ ആശുപത്രി സൂപ്രണ്ടും ഡിഎംഒയ്ക്ക് നേരിട്ടെത്തി വിശദീകരണം നല്‍കി, റിപോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും, സസ്‌പെന്‍ഷന്‍ നടപടി അതിന് ശേഷം

ആരോപണം ഉണ്ടായപ്പോള്‍ തന്നെ രണ്ട് ഡോക്ടര്‍മാരോടും ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ ഡിഎംഒ നിര്‍ദേശിച്ചിരുന്നു. ഡിഎംഒയുടെ റിപോര്‍ട്ട് പരിശേധിച്ച ശേഷം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍മാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അനസ്‌തേഷ്യ വിദഗ്ദന്‍ ഡോ. വെങ്കടഗിരി, സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് രാജാറാം എന്നിവരാണ് ഡിഎംഒയ്ക്ക് വിശദീകരണം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയതായി ആരോപണമുയര്‍ന്നത്. പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിട്ടുണ്ട്.

Keywords:  Kerala, kasaragod, news, Health-Department, Doctors, General-hospital, Bribe, Report, suspension, Bribe issue: Doctors and General hospital superintendent gave explanation to DMO 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia