city-gold-ad-for-blogger

കൈക്കൂലി വിവാദം; മുനിസിപ്പല്‍ എഞ്ചിനീയര്‍ കമലഹാസനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം, കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ജി.എച്ച്.എം

കാസര്‍കോട്:(www.kasargodvartha.com 14.08.2017) കരാറുകാരനെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ട കാസര്‍കോട് നഗരസഭയിലെ എഞ്ചിനീയര്‍ കമലഹാസനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് അഴിമതി വിരുദ്ധ സംഘടനയായ ജി.എച്ച്.എം രംഗത്ത് വന്നു. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ജി.എച്ച്.എം മുന്നറിയിപ്പ് നല്‍കി. പൊതുമരാമത്ത് കരാര്‍ ജോലികളുടെ കാവല്‍ക്കാരന്‍ ആകേണ്ട മുനിസിപ്പല്‍ എഞ്ചിനീയര്‍ തന്നെ സര്‍വ നാശം വിതയ്ക്കുമ്പോള്‍ നോക്കു കുത്തികളായി നില്‍ക്കുവാന്‍ സാധിക്കില്ലെന്ന് ജി.എച്ച്.എം ജില്ലാ സെക്രട്ടറി ബുര്‍ഹാന്‍ തളങ്കര വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

കരാറുകാരനായ തളങ്കരയിലെ ഹസൈനാറില്‍ നിന്നും ജോലിയുടെ അഞ്ചു ശതമാനം കൈക്കൂലി ആവശ്യപ്പെട്ട റിപോര്‍ട്ട് കാസര്‍കോട് വാര്‍ത്തയാണ് പുറത്തുവിട്ടത്. അതേസമയം കാസര്‍കോട് തളങ്കര പ്രദേശത്തെ മറ്റൊരു കരാറുകാരനില്‍ നിന്നും 1.19 ലക്ഷം രൂപ മൂന്ന് ഗഡുക്കളായി വാങ്ങിയതും അതില്‍ ഒരു ഗഡു നല്‍കുന്നത് കരാറുകാരന്‍ വീഡിയോയില്‍ പകര്‍ത്തിയതായും അറിയിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും ബുര്‍ഹാന്‍ വ്യക്തമാക്കി.

അഴിമതിക്കാപായ ഉദ്യോഗസ്ഥരെ കാസര്‍കോട്ട് തുടരാന്‍ അനുവദിക്കരുതെന്നും ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ജി.എച്ച്.എം അഭ്യര്‍ത്ഥിച്ചു.

Related News:
ടിവിയും പണവും ആവശ്യപ്പെട്ട ക്ലബിനെതിരെയും കൈക്കൂലി ആവശ്യപ്പെട്ട എഞ്ചിനീയര്‍ക്കെതിരെയും പരസ്യമായി രംഗത്തുവന്ന കരാറുകാരന് പിന്തുണയുമായി കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് രംഗത്ത്


കൈക്കൂലി വിവാദം; മുനിസിപ്പല്‍ എഞ്ചിനീയര്‍ കമലഹാസനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം, കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ജി.എച്ച്.എം
Keywords: News, Kasaragod, Kerala, Kasaragod-Municipality, Bribe, Municipal engineer,Bribe controversy; GHM against Municipal Engineer

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia