ടിവിയും പണവും ആവശ്യപ്പെട്ട ക്ലബിനെതിരെയും കൈക്കൂലി ആവശ്യപ്പെട്ട എഞ്ചിനീയര്‍ക്കെതിരെയും പരസ്യമായി രംഗത്തുവന്ന കരാറുകാരന് പിന്തുണയുമായി കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് രംഗത്ത്
Aug 14, 2017, 16:58 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2017) ടിവിയും പണവും ആവശ്യപ്പെട്ട ക്ലബിനെതിരെയും കൈക്കൂലി ആവശ്യപ്പെട്ട എഞ്ചിനീയര്‍ക്കെതിരെയും പരസ്യമായി രംഗത്തുവന്ന കരാറുകാരന് എല്ലാ പിന്തുണയുമായി കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് രംഗത്ത് വന്നു. കരാര്‍ പ്രകാരമുള്ള ശരിയായ ജോലി ചെയ്തിട്ടും കൈക്കൂലി ആവശ്യപ്പെട്ട് കരാരുകാരനെ പീഡിപ്പിക്കുന്നതായുള്ള റിപോര്‍ട്ട് കാസര്‍കോട് വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് പിന്തുണയുമായി രംഗത്ത് വന്നത്.
യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയാണ് ഗവ. കരാറുകാര്‍ അനുഭവിച്ചുവരുന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞ കരാറുകാരന്‍ ഹസൈനാര്‍ തളങ്കരയ്ക്ക് പൂര്‍ണ പിന്തുണയും സംരക്ഷണവും നല്‍കുമെന്ന് ഉറപ്പുനല്‍കിയത്. കരാറുകാരെ വ്യാജപരാതി നല്‍കി നിരന്തരം വേട്ടയാടുന്ന സംഘടനകളെയും ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് വകുപ്പുമന്ത്രിയോട് യൂത്ത് വിംഗ് ആവശ്യപ്പെട്ടു. വിജിലന്‍സില്‍ വ്യാജപരാതികള്‍ നല്‍കി വര്‍ഷങ്ങളോളം ബുദ്ധിമ്മുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ടി.കെ നസീര്‍ പട്ടുവം, സെക്രട്ടറി മാര്‍ക്ക് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ജാസിര്‍ ചെങ്കള എന്നിവര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Contractors, Bribe controversy; contractors youth wing supports contractor
Keywords: Kasaragod, Kerala, news, Contractors, Bribe controversy; contractors youth wing supports contractor