മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
Sep 1, 2016, 21:07 IST
കാസര്‍കോട്: (www.kasargodvartha.com 01/09/2016) മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ലോറി ഡ്രൈവറില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ സിവില്‍ എക്‌സൈസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ചീമേനിയിലെ കെ വി രഞ്ജിത്തിനെയാണ് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ മുഹമ്മദ് റഷീദ് സസ്‌പെന്‍ഡ് ചെയ്തത്.
വിജിലന്‍സ് റെയ്ഡ് നടക്കുന്ന സമയത്ത് ചെക്ക്‌പോസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ ജില്ലയിലെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചതായി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ടോടെയാണ് ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവറില്‍ നിന്നും 100 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രഞ്ജിത്ത് വിജിലന്‍സിന്റെ പിടിയിലായത്. ആയിരത്തോളം ലോറികളില്‍ നിന്നായി ദിനേന ലക്ഷം രൂപ ഇത്തരത്തില്‍ കൈക്കൂലിയായി വാങ്ങുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി രഘുരാമന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Keywords : Kasaragod, Manjeshwaram, Check-post, Suspension, Investigation, KV Ranjith, Civil Excise Officer, Bribe: Civil Excise Officer suspended.